HOME
DETAILS

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: പി.ബി യോഗം ഇന്ന്; ആകാംക്ഷയോടെ കേരളം

  
February 27, 2026 | 3:00 AM

cpm to field 50 sitting mlas including chief minister pinarayi vijayan

തിരുവനന്തപുരം: മന്ത്രിമാരടക്കം 50 സിറ്റിങ് എം.എല്‍.എമാരെ വീണ്ടും മത്സരരംഗത്തിറക്കാൻ സി.പി.എം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പി.ബി അംഗങ്ങള്‍ മത്സരിക്കുന്നതില്‍ ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടപ്പാക്കിയ രണ്ടുടേം വ്യവസ്ഥ ഒഴിവാക്കാനാണ് തീരുമാനം. ഇതോടെ വി. ശിവൻകുട്ടി (നേമം), വീണാ ജോർജ് (ആറന്മുള), ഒ.ആർ കേളു (മാനന്തവാടി), വി.അബ്ദുറഹിമാൻ (താനൂർ) എന്നിവർക്ക് മത്സരിക്കാനുണ്ടായിരുന്ന സാങ്കേതികതടസം നീങ്ങിയിട്ടുണ്ട്. മന്ത്രിമാരായ പി. രാജീവ് (കളമശേരി), കെ.എൻ ബാലഗോപാൽ (കൊട്ടാരക്കര), പി.എ മുഹമ്മദ് റിയാസ് (ബേപ്പൂർ), വി.എൻ വാസവൻ (എറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), എം.ബി രാജേഷ് (തൃത്താല) എന്നിവർ വീണ്ടും സ്ഥാനാര്‍ഥികളാകും. അതേസമയം, കെ.കെ ശൈലജയ്ക്കും എ.എന്‍ ഷംസീറിനും സീറ്റ് ലഭിക്കുമോയെന്നതിൽ ആശയക്കുഴപ്പം രൂപപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് മുകേഷിനെ ഒഴിവാക്കിയാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടിക. എം. സ്വരാജിനെ പൊന്നാനി, നിലമ്പൂര്‍ മണ്ഡലങ്ങളിലായി പരിഗണിക്കുന്നുണ്ട്. പി.ബി അംഗമായ എ.വിജയരാഘവൻ്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മുൻ ധനമന്ത്രി തോമസ് ഐസകിനെ തിരുവനന്തപുരത്ത് പരിഗണിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.

നിലവിലുള്ള ഏഴ് സി.പി.എം വനിതാ എം.എൽ.എമാരിൽ മന്ത്രിമാരായ വീണാജോർജിൻ്റെയും ആർ. ബിന്ദുവിൻ്റെയും കോങ്ങാട് എം.എൽ.എ ശാന്തകുമാരിയുടെയും പേരുകൾ മാത്രമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയിട്ടുള്ളത്. എ. വിജയരാഘവൻ മത്സരിച്ചാൽ ഭാര്യയും മന്ത്രിയുമായ ആര്‍. ബിന്ദുവിന് സീറ്റ് ലഭിക്കാൻ സാധ്യതയില്ല.

The Communist Party of India (Marxist) is likely to field 50 sitting MLAs, including Chief Minister Pinarayi Vijayan, in the upcoming elections. The decision is expected to be finalized at the Politburo meeting today, with most state secretariat members set to contest ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  10 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  10 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  10 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  10 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  10 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  10 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  10 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  10 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  10 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  10 days ago