HOME
DETAILS

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: കൊല്ലം-എറണാകുളം മെമു അടക്കം ആറ് സ്പെഷൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ

  
February 27, 2026 | 4:10 AM

kerala special trains to be made permanent

തിരുവനന്തപുരം: കേരളത്തിലൂടെ സർവിസ് നടത്തുന്ന വിവിധ സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവിസാക്കി റെയിൽവേ. കൊല്ലം - എറണാകുളം മെമു സ്പെഷൽ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് അയച്ച കത്തിലാണ് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കിയ വിവരമറിയിച്ചത്. ട്രെയിനുകൾ സ്ഥിരപ്പെടുത്തിയതോടെ യാത്രക്കാരുടെ നിരന്തരമായുള്ള ആവശ്യം യാഥാർഥ്യമായി. നിലവിൽ സ്പെഷൽ ട്രെയിനായി ഓടുന്ന സർവിസുകളാണ് ഇനിമുതൽ സ്ഥിരമായി സർവിസ് നടത്തുക. കൊല്ലം-എറണാകുളം സ്പെഷൽ, വിശാഖപട്ടണം-കൊല്ലം സ്പെഷൽ, പാലക്കാട്-കണ്ണൂർ സ്പെഷൽ, കണ്ണൂർ-കോഴിക്കോട് സ്പെഷൽ, തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ സ്പെഷൽ, എറണാകുളം-വേളാങ്കണ്ണി സ്പെഷൽ എന്നീ സ്പെഷൽ ട്രെയിനുകളാണ് സ്ഥിരം സർവിസ് ആക്കിയത്.

ട്രെയിനുകളുടെ നമ്പറുകളിൽ മാറ്റം

കൊല്ലം - എറണാകുളം സ്പെഷൽ, എറണാകുളം -കൊല്ലം മെമു ആയി ഓടും. കൊല്ലം എറണാകുളം റൂട്ടിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചായിരുന്നു സ്പെഷൽ മെമു ട്രെയിൻ അനുവദിച്ചത്. രാവിലെ 5.55ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മെമു കോട്ടയം വഴി യാത്ര ചെയ്ത് രാവിലെ 9.35ന് എറണാകുളം ജങ്ഷനിലെത്തും. രാവിലെ 9.50ന് മടക്ക യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30ന് കൊല്ലത്തെത്തും. 06169/70 കൊല്ലം - എറണാകുളം സ്പെഷൽ മെമു 66327/28 ആയി മാറും. ഉച്ചയ്ക്ക് 1.50ന് പാലക്കാട് ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.25നാണ് കണ്ണൂരിലെത്തുന്ന 06031 പാലക്കാട് - കണ്ണൂർ സ്പെഷൽ ഇനി പാലക്കാട് - കണ്ണൂർ എക്സ്പ്രസ് (16611) ആകും. 08539/08450 വിശാഖപട്ടണം - കൊല്ലം സ്പെഷൽ 18501/1852 വിശാഖപട്ടണം - കൊല്ലം എക്സ്പ്രസ് ആയാണ് മാറുക. 06032 കണ്ണൂർ - കോഴിക്കോട് സ്പെഷൽ കണ്ണൂർ - കോഴിക്കോട് എക്സ്പ്രസ്( 56632) ആയി മാറും. 06163/06164 തിരുവനന്തപുരം നോർത്ത് - മംഗളൂരു അന്ത്യോദയ സ്പെഷൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് - മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആകും. ട്രെയിനിൻ്റെ പുതിയ നമ്പർ 16313/16314 ആയി മാറും. 06061/62 എറണാകുളം- വേളാങ്കണ്ണി സ്പെഷൽ എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് (16363/16364) ആയി ഇനി സർവിസ് നടത്തും.

The Railway has decided to make several special trains operating in Kerala permanent, including the Kollam-Ernakulam MEMU Special.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ 400-ഓളം തൊഴിലാളികളുടെ പ്രതിഷേധം; തൊഴിലുടമയ്ക്കെതിരെ ക്രിമിനൽ കേസെടുത്ത് കുവൈത്ത് അധികൃതർ

Kuwait
  •  2 days ago
No Image

മാസ ശമ്പളം 15000ലും താഴെ; പന്ത്രണ്ട് മണിക്കൂര്‍ ജോലിയും; യുപിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് തൊഴിലാളികള്‍ 

National
  •  2 days ago
No Image

യുഎഇയിൽ വിദൂര പഠനം മെയ് 1 വരെ നീട്ടിയെന്ന വാർത്ത വ്യാജം; ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാൻ മന്ത്രാലയത്തിന്റെ നിർദ്ദേശം

uae
  •  2 days ago
No Image

കേരളത്തിലെ പോളിങ് ശതമാനം 79.63%; പുതുക്കിയ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; സര്‍വീസ് വോട്ടുകളുടെ കണക്ക് ഇനിയും ബാക്കി 

Kerala
  •  2 days ago
No Image

വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍; ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല; കൊലപാതകമെന്ന് സംശയിച്ച് പൊലിസ്

Kerala
  •  2 days ago
No Image

ആരാണ് പീറ്റര്‍ മഗ്യാര്‍? ഓര്‍ബന്റെ വിശ്വസ്തനില്‍ നിന്നും ഹംഗറിയുടെ പുതിയ രക്ഷകനിലേക്ക്

Kerala
  •  2 days ago
No Image

Who is Péter Magyar? From Orbán’s Confidant to Hungary’s New Savior

International
  •  2 days ago
No Image

ഹംഗറിയില്‍ രാഷ്ട്രീയ അട്ടിമറി; 16 വര്‍ഷത്തെ ഓര്‍ബന്‍ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റര്‍ മഗ്യാര്‍

International
  •  2 days ago
No Image

Political Upheaval in Hungary: Péter Magyar Ends Orbán’s 16-Year Rule

International
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെ.പി ശങ്കരദാസിന് ജാമ്യം; കേസിലെ എല്ലാ പ്രതികളും പുറത്ത് 

Kerala
  •  2 days ago