HOME
DETAILS

ഗര്‍ഭിണിയായ ഭാര്യയെ അമ്പരപ്പിക്കാന്‍ ഹെലികോപ്റ്ററില്‍ 'പൂമഴ'; മംഗളൂരുവില്‍ നിന്നൊരു റോയല്‍ ബേബി ഷവര്‍

  
February 27, 2026 | 3:35 AM

sky-high surprise mangaluru businessman hires helicopter for flower shower at wifes baby shower

 

മംഗളൂരു: ഗര്‍ഭിണിയായ ഭാര്യയെയും അതിഥികളെയും ഞെട്ടിക്കാന്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി ഒരു ഭര്‍ത്താവ്. മംഗളൂരുവിലെ അഡയാര്‍ ഗാര്‍ഡനില്‍ നടന്ന വര്‍ണാഭമായ ബേബി ഷവര്‍ ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പ്രമുഖ സംരംഭകനായ പ്രകാശാണ് തന്റെ ഭാര്യയ്ക്കായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ഈ വേറിട്ട ആഘോഷം സംഘടിപ്പിച്ചത്.

ചടങ്ങുകള്‍ക്കായി ഭാര്യ വേദിയിലേക്ക് പ്രവേശിച്ച നിമിഷം അപ്രതീക്ഷിതമായാണ് മുകളില്‍ നിന്നും പുഷ്പദളങ്ങള്‍ പറന്നിറങ്ങിയത്. ആകാശത്ത് ഹെലികോപ്റ്റര്‍ വട്ടമിട്ടു പറന്ന് പൂക്കള്‍ വര്‍ഷിച്ചതോടെ അതിഥികളും ഭാര്യയും ഒരുപോലെ അമ്പരന്നു. വന്‍ കരഘോഷങ്ങളോടെയാണ് സദസ്സ് ഈ നിമിഷത്തെ വരവേറ്റത്. മംഗളൂരുവില്‍ ഇത്തരമൊരു ആഘോഷം ഇതാദ്യമായാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഫോണുകളില്‍ പകര്‍ത്തിയ പുഷ്പവൃഷ്ടിയുടെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വ്യാപിച്ചത്. ദമ്പതികള്‍ക്ക് മുകളില്‍ പൂമഴ പെയ്യുന്നതും അത് കണ്ട് അത്ഭുതപ്പെട്ട് ഭാര്യ ആകാശത്തേക്ക് നോക്കുന്നതും വിഡിയോയില്‍ കാണാം. 'എന്തിലും ഒരു വെറൈറ്റി' ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് ഈ ആഘോഷം വലിയൊരു കൗതുകമായി മാറിയിരിക്കുകയാണ്.

 

In a grand gesture that has gone viral, a Mangaluru-based entrepreneur surprised his pregnant wife by arranging a helicopter to shower flower petals during her baby shower ceremony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  a day ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  a day ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  a day ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  a day ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  a day ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  a day ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  a day ago