വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സമയക്രമം മാറ്റല്‍ സാധാരണക്കാര്‍ക്ക് ദുരിതമാകുന്നു
ചാലക്കുടി: വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള സമയക്രമം വൈദ്യുതി ബോര്‍ഡ് മാറ്റിയത് സാധാരണക്കാര്‍ക്ക് ദുരിതമായി മാറുന്നു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് വൈദ്യുതി ബില്‍ അടക്കാന്‍ വൈദ്യുതി വകുപ്പ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതുക്കിയ സമയക്രമം.
നേരത്തെ ഇത് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു. ജോലിക്ക് പോകുന്നവര്‍ക്ക് രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍പോ ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോഴോ വൈദ്യുതി ബില്‍ അടക്കാന്‍ സൗകര്യമുണ്ടായിരുന്നു.
എന്നാല്‍ പുതിയ സമയക്രമം അനുസരിച്ച് ഇത്തരക്കാര്‍ക്ക് വൈദ്യുതി ബില്‍ അടക്കണമെങ്കില്‍ ലീവെടുക്കേണ്ട അവസ്ഥയാണ്. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പതിനായിരത്തില്‍ താഴെ കണ്സ്യൂമറുകളുള്ള സെന്ററുകളിലാണ് അദ്യഘട്ടത്തില്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതിന് പുറമെ രണ്ടായിരത്തിന് മുകളില്‍ വരുന്ന ഗാര്‍ഹികേതര ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണമെന്നാണ് പുതിയ നിയമം. ഇത് പ്രകാരം ചെറിയ വ്യാപാരികള്‍ക്ക് പോലും പണമടക്കണമെങ്കില് അക്ഷയ സെന്റര്‍ പോലുള്ള സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിന് 50രൂപയോളം കൂടുതല്‍ ചെലവിടേണ്ടി വരും. ഉപഭോക്താക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."