HOME
DETAILS
MAL
പൗരത്വ പ്രക്ഷോഭത്തിനു നേരെ പൊലിസ് വെടിവയ്പ് ഇടപെട്ട് ഹൈക്കോടതി
backup
January 28 2020 | 05:01 AM
ലഖ്നൗ: യു.പിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ കഴിഞ്ഞ മാസം നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലിസ് നടപടികളെ കുറിച്ച് അലഹബാദ് ഹൈക്കോടതി സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെയുണ്ടായ അതിക്രമങ്ങളെകുറിച്ചും പൊലിസ് നടപടികളെ കുറിച്ചുമുള്ള ഏഴ് ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
വിഷയത്തില്‍ പോലിസിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ എത്ര പരാതികള്‍ ലഭിച്ചു എന്നതടക്കമുള്ള വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ട 20 പേരുടെയും മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്, പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധനാ രേഖകള്‍ എന്നിവയും ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.
പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ നിരോധനാജ്ഞ ഏര്പ്പെടുത്തിയതിനെകുറിച്ചും സര്‍ക്കാര്‍ വിശദീകരണം നല്‍കണം.
സംഭവത്തില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
എന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. കേസില്‍ 17ന് വീണ്ടും വാദംകേള്‍ക്കും.
യു.പിയില്‍ പൗരത്വ പ്രക്ഷോഭത്തിനു നേരെയുള്ള വെടിവയ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലും 20ലധികം പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."