വൈദ്യുത അപകടം: നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം
കല്‍പ്പറ്റ: വൈദ്യുത അപകടങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദേശം നല്‍കി.
വൈദ്യുത അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ ചെയര്‍മാനും കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കണ്‍വീനറുമായി രൂപീകരിച്ച ജില്ലാ വൈദ്യുത അപകട നിവാരണ സമിതിയുടെ ഈ വര്‍ഷത്തെ പ്രഥമ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭൂഗര്‍ഭ വൈദ്യുത കേബിളുകള്‍ കടന്നുപോവുന്ന ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. മറ്റു ജില്ലകളെ താരതമ്യം ചെയ്യുമ്പോള്‍ ജില്ലയില്‍ വൈദ്യുത അപകടങ്ങള്‍ കുറവാണ്. 2014 ഒക്ടോബറിനുശേഷം 57 വൈദ്യുത അപകടങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ശ്രദ്ധക്കുറവും അപകടങ്ങളെക്കുറിച്ചുള്ള അജ്ഞതയും കാരണമാണു മരണങ്ങള്‍ ഏറെയും സംഭവിച്ചത്.
കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.പി ശ്യാം പ്രസാദ്, പി.ഡബ്ല്യു.ഡി, പൊലിസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."