മികച്ച റവന്യൂ ജീവനക്കാരനുള്ള പുരസ്കാരം കെ.എം ഹാരിഷിന്
കല്‍പ്പറ്റ: ജില്ലയിലെ മികച്ച റവന്യൂ ജീവനക്കാരനുള്ള സേവന പുരസ്കാരത്തിന് കലക്ടറേറ്റിലെ സ്പെഷ്യല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ കെ.എം ഹാരിഷ് അര്‍ഹനായി. 2017ലെ റവന്യൂദിനാഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം നല്‍കിയത്. ജില്ലാ ഇലക്ഷന് മാസ്റ്റര്‍ ട്രെയിനറായ ഹാരിഷ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്കിയ സേവനങ്ങളും ആരോഗ്യം- പൊലിസ്- പട്ടികവര്‍ഗ്ഗ വികസനം- സിവില്‍ സപ്ലൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരുടെ വിവിധ പരാതികളും ആവശ്യങ്ങളും പരിഗണിക്കുന്നതിന് രൂപീകരിച്ച ജില്ലാതല ട്രൈബല്‍ സെല്ലിലെ പ്രവര്‍ത്തനങ്ങളും ഭൂരേഖകളുടെ കംപ്യൂട്ടര്‍ വല്‍ക്കരണം തുടങ്ങിയവയിലെ സ്തുത്യര്‍ഹമായ സേവനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. റവന്യൂദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അദ്ദേഹത്തെ പൊന്നാടയണിക്കുകയും ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി പുരസ്കാരം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."