കെ.ജി.എം.ഒ.എ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019ലെ കെ.ജി.എം.ഒ.എ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊല്ലത്ത് ഫെബ്രുവരി രണ്ടിന് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മന്ത്രി കെ.കെ ശൈലജ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
സമൂഹമാധ്യമങ്ങളിലെ ക്രിയാത്മക ഇടപെടലിനുള്ള അവാര്‍ഡ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് അര്‍ഹനായി. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധ സംഘടനക്കുള്ള ഡോ. എസ്.വി സതീഷ് കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് ലഭിച്ചു. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. അഡ്മിനിസ്ട്രേറ്റീവ് കാഡറില്‍ സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരത്തിന് കാസര്‍കോട് ജില്ലാ ടി.ബി ഓഫിസര്‍ ഡോ.ടി.പി ആമിന അര്‍ഹയായി. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കൃഷ്ണമോഹന് അര്‍ഹനായി. ജനറല്‍ കേഡറിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരത്തിന് തലവൂര്‍ പി.എച്ച്.സിയിലെ ഡോ. അജയകുമാര്‍ അര്‍ഹനായി. നിലക്കല്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ. പ്രശോഭ് പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായി. സൂപ്പര്‍ സ്പെഷ്യാറ്റി വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച ഡോക്ടറായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് പൈക്കട അര്‍ഹനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."