വിവാദ ഫാം ലേലം ഹൈക്കോടതി സ്റ്റേ ചെയ്തു
താമരശ്ശേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറയില്‍ പഞ്ചായത്ത് അനുമതി കൂടാതെ പ്രവര്‍ത്തിച്ചുവരുന്ന അനധികൃത പന്നിഫാമിലെ മുഴുവന്‍ പന്നികളേയും ലേലം ചെയ്ത് വില്‍ക്കുന്നതിനുള്ള പഞ്ചായത്ത് നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
പന്നികളെ പരസ്യ ലേലം ചെയ്തു വില്‍ക്കുന്നതിനുള്ള പഞ്ചായത്ത് നടപടിക്കെതിരേ പന്നിഫാം ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇവിടെ 500 ലേറെ പന്നികളുള്ള അനധികൃത പന്നിഫാം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് നിയമ നടപടികളുടെ ഭാഗമായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉടമ പ്രവര്‍ത്തനം നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് 27 ന് ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ സ്റ്റേ നിലവിലുള്ളതിനാല്‍ 27ന് നടത്താന്‍ തീരുമാനിച്ച ലേലം മാറ്റിവെച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിയമാനുസൃത പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."