റംസാന്‍ നാളുകളില്‍ നാടിനെ നോമ്പിലേക്ക് വിളിച്ചുണര്‍ത്തിയ എളാശ്ശേരി യാത്രയായി
തിരുവമ്പാടി: റംസാന്‍ നാളുകളില്‍ നാടിനെ നോമ്പിലേക്ക് വിളിച്ചുണര്‍ത്തിയ എളാശ്ശേരി അബ്ദുല്‍ അസീസ് യാത്രയായി.
പരിശുദ്ധ റംസാന്‍ നാളുകളില്‍ അത്തായത്തിനും നോമ്പുതുറക്കാനും സമയമായെന്നറിയുന്നതിനായി എളാശ്ശേരി അബ്ദുല്‍ അസീസിന്റെ കദീനവെടിയുടെ ശബ്ദത്തെയായിരുന്നു തിരുവമ്പാടി തിയ്യര തട്ടക്കാട്ട് വലിയ ജുമാ മസ്ജിദിനു സമീപത്തെ കുടുംബങ്ങള്‍ കാലങ്ങളോളം കാതോര്‍ത്തിരുന്നത്.
പഴമയുടെ അടയാളമായിരുന്ന കദീന വെടികള്‍ നിലച്ചിട്ട് അഞ്ച് റംസാന്‍ നിലാവുകള്‍ കടന്നു പോയിട്ടും എളാശ്ശേരിയെ നാട്ടുകാര്‍ ഓര്‍ക്കുന്നത് നോമ്പിലേക്ക് വിളിച്ചുണര്‍ത്തിയതിന്റെ സ്‌നേഹവായ്‌പ്പോടുകൂടിയാണ്. ഏഴു പതിറ്റാണ്ട് നീണ്ട തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പള്ളിയോടും ദീനി പ്രവര്‍ത്തനത്തോടും കൂറുപുലര്‍ത്തിയാണ് മുന്നോട്ടു നയിച്ചത്.
കാലിലെ വൈകല്യം മറന്നു കൊണ്ടുള്ള സേവനമാണ് അസീസ് മത ചടങ്ങുകളില്‍ പുലര്‍ത്തിപോന്നിരുന്നത്. തിരുവമ്പാടി തിയ്യര തട്ടക്കാട്ട് മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന ബദര്‍ ശുഹദാ ആണ്ടു നേര്‍ച്ചയിലും നൂറുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിന പരിപാടിയിലും മറ്റു ദിക്‌റ് മജിലിസുകളിലും എളാശ്ശേരിയാണ് ഭക്ഷണം പാകംചെയ്തിരുന്നത്. മയിത്ത് കബറടക്ക ചടങ്ങിന് പങ്കെടുത്തവര്‍ക്ക് ചായ തയ്യാറാക്കി നല്‍കിപോന്നതിലും എളാശ്ശേരിയുടെ കൈകളുണ്ടായിരുന്നു. എന്തുകാര്യത്തിലും എളാശ്ശേരിയുടെ നിലപാടുകള്‍ കര്‍ക്കശമായിരുന്നെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. ഉമ്മയുടെ മരണശേഷം എളാശ്ശേരിയുടെ ജീവിതം തീര്‍ത്തും ഒറ്റപ്പെട്ടതായിരുന്നു. ദാമ്പത്യജീവിതത്തെ പാകപെടുത്താന്‍ എളാശ്ശേരിക്ക് താത്പര്യമില്ലായിരുന്നു.
വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പ്രവേശിക്കവെ എളാശ്ശേരിക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു.
പ്രമേഹ രോഗിയായ ഇദ്ദേഹം മരുന്ന് കഴിക്കാത്തതിനാലാണ് ക്ഷീണം അനുഭവപെട്ടതെന്നായിരന്നു കരുതിയത്. ജുമുഅക്ക് ശേഷം നാട്ടുകാരനായ ആലങ്ങാടന്‍ അബൂബക്കര്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ക്ഷേമം അന്വേഷിച്ച് മടങ്ങിയിരുന്നു. വൈകിട്ട് മൂന്നിന് വീണ്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ മദ്‌റസ സെക്രട്ടറി കാളിയേടത്ത് മൊയ്തീനെ ഫോണില്‍ വിളിച്ച് ആശുപത്രിയില്‍ പോവണമെന്ന് പറയുകയുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എളാശ്ശേരി എന്നെന്നേക്കുമായി യാത്രയായി.
കാലിന് സ്വാധീന കുറവുള്ളതിനാല്‍ താഴെ തിരുവമ്പാടി ജൂമുഅത്ത് പള്ളിയുടെ കോണിപ്പടിയില്‍ എളാശ്ശേരിക്ക് അനുയോജ്യമായ ഇരിപ്പിടമുണ്ടായിരുന്നു.വെള്ളിയാഴ്ച്ചകളില്‍ പള്ളിയില്‍ നേരെത്തെയെത്തി അല്‍ കൗഫ് സൂറത്ത് പതിവാക്കിയിരുന്ന വ്യക്തിയായിരുന്നു എളാശ്ശേരി അസീസ് എന്ന് പള്ളി ഇമാം മുഹമ്മദ് ഫൈസി അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."