ജില്ലാ ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തി
പെരിന്തല്‍മണ്ണ: അരിയില്‍ അബ്ദുല്‍ ശുക്കൂര്‍ അനുസ്മരണത്തോടനുബന്ധിച്ച് മുനിസിപ്പല്‍ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായി അഞ്ഞൂറോളം പേര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.
കാപാലിക രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായി കൊല്ലപ്പെട്ട കണ്ണൂര്‍, തളിപ്പറമ്പ് എം.എസ്.എഫ് ട്രഷററായിരുന്ന ശുക്കൂറിന്റെ അഞ്ചാം സ്മരണദിനത്തില്‍ എം.എസ്.എഫ് നടത്തി വരുന്ന ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണം വിതരണം ചെയ്തത്. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് സയ്യിദ് പി.കെ മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഹഫാര്‍ മീമ്പിടി അധ്യക്ഷനായി. റഷീദ് മേലാറ്റൂര്‍, താമരത്ത് ഉസ്മാന്‍, പച്ചീരിഫാറൂഖ്, തെക്കത്ത് ഉസ്മാന്‍, താമരത്ത് മാനു, കുഞ്ഞിപ്പഹാജി, പി.കെ മൊയ്തുഹാജി, വി.ടി ഷരീഫ്, മുനിസിപ്പല്‍ എം.എസ്.എഫ് ഭാരവാഹികളായ അനസ് ചേനാടന്‍, ഫിഫാന്‍ പാറയില്‍, ഷനില്‍ പറമ്പില്‍ പീടിക, റാഷിക് പൊന്ന്യാകുര്‍ശ്ശി, കെ.സി ഷമ്മാസ്, ജില്‍ഷാദ്, റയീസ്, മുനീര്‍, ഷക്കീല്‍, റഹീസ് കുറ്റീരി, ജസീല്‍ ജൂബിലി, ആസില്‍, നിയാസ്, അര്‍ഷദ്, ആതില്‍, ഹാഫിള്, ഇര്‍ഷാദ്, ജിഷ്ണു കളത്തിലക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."