ഗേ സംഗീതജ്ഞന് കെവിന് ഫ്രെറ്റ് വെടിയേറ്റു മരിച്ചു
സാന്‍ ജുവാന്‍: പ്യൂര്‍ട്ടോ റിക്കോയിലെ പ്രമുഖ റാപ് സംഗീതജ്ഞനും എല്‍.ജി.ബി.ടി സമൂഹത്തിന്റെ ശക്തനായ വക്താവുമായ കെവിന് ഫ്രെറ്റ് വെടിയേറ്റു മരിച്ചു. 24 വയസായിരുന്നു.
പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ സാന്‍ ജുവാനിലായിരുന്നു സംഭവം. നഗരപാതയിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ത്തത്. ഫ്രെറ്റിന്റെ ശരീരത്തില്‍ എട്ടു തവണ വെടിയേറ്റതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. തലയ്ക്കും ഇടുപ്പിലുമാണു കൂടുതലും വെടിയേറ്റത്. വെടിവയ്പ്പിനു ശേഷം അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെട്ടു. ഫ്രെറ്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്യൂര്‍ട്ടോ റിക്കോയിലും ഡൊമിനിക്കന്‍ റിപബ്ലിക്കിലും ഉടലെടുക്കുകയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരം നേടുകയും ചെയ്ത ഉപസംഗീത വിഭാഗമായ ലാറ്റിന്‍ ട്രാപ്പില്‍ വളര്‍ന്നുവരുന്ന താരമാണ് കെവിന് ഫ്രെറ്റ്. കരീബിയന്‍ ദ്വീപിലെ ആദ്യത്തെ ഗേ ട്രാപ് സംഗീതജ്ഞന് കൂടിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."