പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള ധാര്‍ഷ്ഠ്യത്തിന്റെ തെളിവ്: കെ.പി ധനപാലന്
ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്രീമിയര്‍ പാര്‍ക്കിങ് ഏരിയയില്‍ നിലവിലുള്ള വാഹന പാര്‍ക്കിങിന്റെ അഞ്ചിരട്ടി ഫീസ് ഏര്‍പ്പെടുത്തുന്നത് റെയില്‍വേ അധികാരികളുടെ സാധാരണ ജനങ്ങളോടുള്ള ധാര്‍ഷ്ഠ്യത്തിന്റെ തെളിവാണെന്ന് മുന്‍ എം.പി കെ.പി ധനപാലന്. പ്രീമിയര്‍ പാര്‍ക്കിങ് ഏരിയയില്‍ അഞ്ചിരട്ടി ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരേ കോണ്‍ഗ്രസ് ആലുവ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിക്ഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോസി പി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. അന്‍വര്‍സാദത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.ഒ ജോണ്‍, ബി.എ അബ്ദുള്‍ മുത്തലീബ്, ലിസി എബ്രഹാം, അഡ്വ.പി.എന്‍ ഉണ്ണികൃഷ്ണന്, എം.ടി ജേക്കബ്, ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്, പി.ബി സുനീര്‍, ജെബി മേത്തര്‍, മുഹമ്മദ് ഷെഫീക്ക്, കെ.കെ ജമാല്‍, സി ഓമന, വി ചന്ദ്രന്, ജെറോം മൈക്കിള്‍, ലീന ജോര്‍ജ്ജ്, ലളിത ഗണേഷ്, ടിമ്മി ടീച്ചര്‍, ടെന്‍സി വര്‍ഗീസ്, സൗമ്യ കാട്ടുങ്ങല്‍, ലിസ സെബാസ്റ്റ്യന്‍, ബാബു കൊല്ലം പറമ്പില്‍, പി.പി ജെയിംസ്, ജി മാധവന്‍കുട്ടി, കെ.കെ അജിത്ത് കുമാര്‍, ഹസീം ഖാലിദ്, കെ.വി പൗലോസ്, പോളി ഫ്രാന്‍സിസ്, എം.ഐ ഇസ്മയില്‍, ശരത് നാരായണന്, രാജേഷ് പുത്തനങ്ങാടി, അജ്മല്‍ കാമ്പായി, പി.എച്ച് അസ്ലം, പി.ജെ സുനില്‍കുമാര്‍, ലിസി സാജു, സതി ഗോപി, നജീബ് എടയപ്പുറം, മനുമൈക്കിള്, ജോണി ക്രിസ്റ്റഫര്‍, ബാബു കുളംങ്ങര, അഷറഫ് നെടുങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."