HOME
DETAILS

അയ്യപ്പനെ കുടുക്കിയത് കൂട്ടുകാരിക്കുള്ള കത്ത്; കാടുവിട്ടിറങ്ങിയത് കത്തുകളും സാധനങ്ങളും കൈമാറാന്‍

  
backup
February 26 2017 | 00:02 AM

%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82

 

കാളികാവ്: പൊലിസ് പിടിയിലായ മാവോവാദി അയ്യപ്പന്‍ നിലമ്പൂര്‍ കാടുകളില്‍ അവശേഷിക്കുന്നവര്‍ക്കുള്ള സാധനങ്ങളും നാട്ടിലെ കൂട്ടുകാരിക്കുള്ള എഴുത്തും കൈമാറാന്‍ എത്തിയതാണെന്നു വ്യക്തമായി. അയ്യപ്പന്റെ കൂട്ടുകാരിക്കുള്ള എഴുത്തിനു പുറമേ നിലമ്പൂര്‍ കാട്ടിലുള്ള തമിഴ്‌നാട്ടുകാരനായ കണ്ണന്‍ എഴുതിയ കത്തും അയ്യപ്പനില്‍നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
എഴുത്തുകള്‍ക്കു പുറമേ മാവോയിസ്റ്റുകള്‍ക്കാവശ്യമുള്ള മരുന്നുകളുടെ പേരുകള്‍ അടങ്ങിയ കുറിപ്പടികളും ലഭിച്ചിട്ടുണ്ട്. അയ്യപ്പന്റെ എഴുത്തുതന്നെ അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നുണ്ട്. അയ്യപ്പന്റ വീടിനു സമീപമാണ് കൂട്ടുകാരിയുടെ വീട്. നാട്ടിലേക്കു മടങ്ങുകയാണെങ്കില്‍ ഇങ്ങനെ ഒരു കത്തിന്റെ ആവശ്യല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കത്തിന്റെ ഉള്ളടക്കവും അയ്യപ്പന്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നില്ലെന്നു വ്യക്തമാക്കുന്നതാണ്.
നീ കാട്ടിലേക്കു വരികയാണെങ്കില്‍ ഞാന്‍ കാത്തുനില്‍ക്കാമെന്നും നമുക്കിവിടെ ഒരുമിച്ചുകഴിയാമെന്നും കത്തിലുള്ളതായി പറയുന്നുണ്ട്. നെല്ലിക്കുത്തുനിന്ന് എടക്കരയിലേക്കാണ് അയ്യപ്പന്‍ ഓട്ടോറിക്ഷ വിളിച്ചത്. കൊയമ്പത്തൂരിലേക്കു പോകാനാണ് എടക്കരയിലേക്കു പോകുന്നതെന്നാണ് ഓട്ടോക്കാരനോടു പറഞ്ഞത്. കല്‍ക്കുളത്തെത്തിയപ്പോള്‍ ഓട്ടം മതിയാക്കാന്‍ ആവശ്യപ്പെട്ടു. അയ്യപ്പന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നുള്ള വാക്കേറ്റമാണ് പ്രശ്‌നമായത്.
മോഷ്ടാവാണെന്നായിരുന്നു ഓട്ടോറിക്ഷക്കാരന്‍ കരുതിയത്. ഒരു വര്‍ഷമായി മാവോയിസ്റ്റ് സംഘത്തില്‍ അകപ്പെട്ട അയ്യപ്പന്‍ കടുത്ത നിരാശയിലായിരുന്നുവെന്നു പൊലിസ് പറയുന്നു. പിടിയായ അയ്യപ്പന്‍ വളരെയധികം വികാരഭരിതനായാണ് പെരുമാറിയതെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. കൂട്ടുകാരിയെ കാണാന്‍ കഴിയാത്തത് അയ്യപ്പനെ വല്ലാതെ അലട്ടിയിരുന്നുവെന്നും ബോധ്യമായിട്ടുണ്ട്.
മാവോയിസ്റ്റുകളില്‍നിന്നു സാധനങ്ങള്‍ ശേഖരിക്കാനെന്ന പേരില്‍ നാട്ടിലേക്കു പോകാന്‍ അയ്യപ്പന്‍ ശ്രമിച്ചിരുന്നതു തള്ളിക്കളയാനാകില്ലെന്നും പൊലിസ് പറയുന്നു.


നിലമ്പൂര്‍ കാടുകളില്‍ അവശേഷിക്കുന്നത് ആറു മാവോവാദികള്‍

കാളികാവ്: വരയന്‍ മലയിലെ ഏറ്റുമുട്ടലിനു ശേഷം തിരിച്ചടിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും താല്‍കാലികമായി പിന്‍മാറാനാണ് മാവോയിസ്റ്റുകളുടെ നീക്കമെന്നു സൂചന. 42 അംഗ സായുധ സംഘത്തില്‍ നിലമ്പൂര്‍ കാടുകളില്‍ അവശേഷിക്കുന്നത് ആറു പേര്‍ മാത്രമാണെന്നാണ് വിവരം. സായുധസേനയുടെ ചുമതലയുള്ള സേനാധിപനായ വിക്രംഗൗഡ, സോമന്‍, ജയണ്ണ, കുമാര്‍, വിക്രംഗൗഡയുടെ ഭാര്യ സാവിത്രി, തമിഴ്‌നാട് കേഡര്‍ കണ്ണന്‍ എന്നിവരാണ് അവശേഷിക്കുന്ന ആറു പേരെന്നാണ് കണക്കാക്കുന്നത്. സേനാധിപനായ വിക്രം ഗൗഡ അണികളോട് ഉള്‍വലിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശയ പ്രചാരണത്തിന് വീടുകളിലും കോളനികളിലും ഇറങ്ങേണ്ടെന്നും നിര്‍ദേശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉള്‍വനത്തിലൂടെ നിലമ്പൂര്‍ കാടുകളിലുള്ളവരെ മറ്റു സ്ഥലങ്ങളിലേക്കു തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago