'തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണം'
ഹരിപ്പാട്: തോട്ടപ്പള്ളിയില്‍ ഐ.ആര്‍.ഇ നടത്തുന്ന മണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് എസ്.ദീപു ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുമതിയുടെ മറവില്‍ വ്യാപകമായി നടത്തുന്ന മണല്‍ ഖനനം വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കടലാക്രമണവും പ്രകൃതിക്ഷോഭവും നിരന്തരം ഉണ്ടാകുന്ന പ്രദേശം എന്ന നിലയില്‍ ഇവിടുത്തെ മണല്‍ ഖനനം അവസാനിപ്പിച്ചെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 26, 27, 28 തീയതികളില്‍ 'സ്റ്റോപ്പ് മൈനിങ്, സേവ് ആലപ്പാട്' മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളിയില്‍ നിന്ന് ആരംഭിച്ച് ആലപ്പാട്ട് സമാപിക്കുന്ന ലോങ് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഹരിപ്പാട്: മഹാപ്രളയത്തിന്റെ മറവില്‍ തോട്ടപ്പള്ളി അഴിമുഖത്തുനിന്നും കരിമണല്‍ ഖനനം നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണെന്നും പൊഴിമുറിയ്ക്കുന്ന കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരണമെന്നും അഖില കേരള ധീവരസഭ കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. തോട്ടപ്പള്ളി പൊഴിമുഖത്തെ നിര്‍ദിഷ്ട കരിമണല്‍ ഖനനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുവാനും യോഗം തീരുമാനിച്ചു. കെ.സുഭഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനില്‍ ബി കളത്തില്‍, പി.പത്മജന്‍, ബി.രവി, ഉപേന്ദ്രന്‍ വള്ളിയില്‍, ഷാബു വട്ടച്ചാല്‍, പ്രസന്നന്‍ കരിയില്‍, സി.ശിവാനന്ദന്‍, ബി.പ്രകാശന്‍, സുനില്‍ ദത്ത്, വി.തമ്പി, മോഹനന്‍, എം.സത്യന്‍, മദനന്‍, സജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."