HOME
DETAILS
MAL
സ്വര്‍ണം കൊയ്ത് ദേശീയ താരങ്ങള്‍ തിരിച്ചെത്തി
backup
February 26 2017 | 00:02 AM
മണ്ണാര്‍ക്കാട്: ദേശീയ ജൂനിയര്‍ കായിക മേളയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സുവര്‍ണ താരങ്ങള്‍ തിരിച്ചെത്തി.
പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ നിവ്യ ആന്റണി, 3000, 1500 മീറ്ററില്‍ സ്വര്‍ണം നേടിയ ചാന്ദ്നി, 3കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ സാന്ദ്ര, ഹൈജംമ്പില്‍ വെളളി നേടിയ ജിസ്ന, അശ്വിന് ശങ്കര്‍ എന്നിവരങ്ങുന്ന അഞ്ചംഗസംഘമാണ് വെളളിയഴ്ച തിരിച്ചെത്തിയത്. കായിക പ്രതിഭകളെ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."