ടാങ്കര്‍ ലോറിയില്‍ മാലിന്യം: അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി
ചാവക്കാട്: അങ്ങാടിത്താഴത്ത് ടാങ്കര്‍ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ സംഭവം സംബന്ധിച്ച് നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇന്നലെ വൈകിട്ട് മൂന്നിന് ആരംഭിച്ച കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. യോഗത്തിന്റെ അജന്‍ഡ ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന യു.ഡി.എഫ് പ്രതിനിധികളായ പ്രതിപക്ഷ ആവശ്യം അധ്യക്ഷനായ നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ സമ്മതിച്ചില്ല. അജന്‍ഡ അവതരണത്തിന് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് അക്ബര്‍ അറിയിച്ചെങ്കിലും അത് സമ്മതിക്കാതെ പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്യായനിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ ടി.എ ഹാരിസ്, ജോയ്‌സി, പി.എ നാസര്‍, കെ.എസ് ബാബുരാജ്, പീറ്റര്‍ പാലയൂര്‍, സൈസണ്‍ മാറോക്കി, ഷാഹിത മുഹമ്മദ്, ശാന്തകുമാരി, ഹിമ മനോജ്, സീനത്ത് കോയ എന്നിവര്‍ ഒന്നിച്ച് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപോവുകയായിരുന്നു.
പുറത്ത് പാലയൂരില്‍ നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ അംഗങ്ങളെ മുദ്രവാക്യം വിളിച്ച് സ്വീകരിക്കുകയും പ്രധാന റോഡ് വരെ പ്രകടനം നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ തെക്കന്‍പാലയൂര്‍, ചക്കംകണ്ടം പ്രദേശം സന്ദര്‍ശിച്ചു. ഒരാഴ്ച മുന്‍പ് ചക്കംകണ്ടം കായലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു.
ഈ സംഭവത്തില്‍ ലോറിയുടമ ഉള്‍പ്പെടെ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്‌തെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ലോറിയുടമ സി.പി.എം മഹിളാ വിഭാഗം നേതാവിന്റെ മകനായതിനാലാണ് മുനിസിപ്പല്‍ ആക്ട് ഉപയോഗിച്ച് കെസെടുക്കാതിരുന്നതെന്ന് അംഗങ്ങള്‍ ആരോപിച്ചു.
ഈ നിയമപ്രകാരം കേസെടുത്തിരുന്നെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് നഗരസഭ ഇത് ചെയ്യാതിരുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കണമെന്ന് തെക്കന്‍ പാലയൂരും ചക്കംകണ്ടവും സന്ദര്‍ശിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.നഗരസഭ ആരോഗ്യവിഭാഗം ഈ വിഷയത്തില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്നും കൗണ്‍സിലര്‍മാര്‍ ചോദിച്ചു.
ഗുരുവായൂരില്‍ നിന്നും ഒഴുകിയെത്തുന്ന മാലിന്യം ചാവക്കാട് നഗരസഭയിലെ തെക്കന്‍ പാലയൂര്‍ വാര്‍ഡിലെ ജനങ്ങളുടെ ജീവിതത്തെ അതി ഗുരുതരമായ ബാധിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത നഗരസഭാധികാരികളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."