HOME
DETAILS

കുന്നത്തൂരില്‍ അനധികൃത മണല്‍വാരല്‍ വീണ്ടും സജീവം

  
backup
January 12 2019 | 06:01 AM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae

ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തില്‍ കല്ലടയാറ്റില്‍നിന്നു അനധികൃത മണവാരലും കടത്തും വീണ്ടും സജീവമായതായി പരാതി. മാധ്യമ വാര്‍ത്തകളുടെയും പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദിന്റെ ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് ഇവിടെ മണല്‍വാരല്‍ നിലച്ചിരുന്നു. കലക്ടറുടെ നിര്‍ദേശ പ്രകാരം പൊലിസ് യന്ത്ര ബോട്ട് ഉപയോഗിച്ച് കല്ലടയാറ്റില്‍ പട്രോളിങ് ശക്തമാക്കിയതിനെ തുടര്‍ന്നാണ് മണല്‍ മാഫിയ പിന്‍വലിഞ്ഞത്.
പുത്തൂര്‍ പൊലിസിനായിരുന്നു ഇതിന്റെ ചുമതല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബോട്ടും പൊലിസും നിരീക്ഷണം അവസാനിപ്പിച്ച് കല്ലടയാറ്റില്‍നിന്നു കരകയറി. മണല്‍ മാഫിയയും പൊലിസ്, റവന്യൂ അധികൃതരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അധികൃതര്‍ പിന്മാറിയതിനെ തുടര്‍ന്ന് വീണ്ടും മാഫിയ സജീവമായി രംഗത്തെത്തിയിരിക്കയാണ്. ഹരിത ട്രിബ്യൂനലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി കല്ലടയാറ്റിലെ മണല്‍ വാരല്‍ നിരോധിച്ചിരിക്കുകയാണ്.
ഇതിനാല്‍ പരമ്പരാഗത മണല്‍ വാരല്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലുമാണ്. കൂടാതെ കുന്നത്തൂര്‍ പഞ്ചായത്തിന് ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മണല്‍ മാഫിയ ദിവസവും ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. ഞാങ്കടവ് പാലം മുതല്‍ കുന്നത്തൂര്‍ പാലം വരെയാണ് രൂക്ഷമായ മണല്‍ വാരല്‍ നടക്കുന്നത്. പല്ലക്കാട്ട് കടവ്, പിന്നാട്ട് കടവ്, ആലുംകടവ്, കൊക്കാംകാവ്, ആറ്റുകടവ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മണല്‍വാരല്‍ തകൃതിയായിരിക്കുന്നത്. കുന്നത്തൂര്‍ പാലം മുതല്‍ കടപുഴ പാലം മേഖലകളിലും വാരല്‍ രൂക്ഷമാണ്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് തീരം ഇടിച്ചു കൊണ്ടുള്ള മണല്‍ വാരല്‍. ഇതിനാല്‍ തീരപ്രദേശങ്ങള്‍ വന്‍തോതില്‍ ഇടിഞ്ഞു തള്ളുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയായി മാറിയിരിക്കയാണ്. കടവുകള്‍ ഇല്ലാത്ത ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പുരയിടം ഉടമകള്‍ക്കും ക്ലബുകള്‍ക്കും വഴി ഫീസും മറ്റും നല്‍കിയും മണല്‍ കടത്തുന്നുണ്ട്. ഇതിനായി കുന്നത്തൂര്‍ പാലത്തിനടി ഭാഗത്തും മറ്റും സമാന്തര പാതകള്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്. പ്രളയത്തിനു ശേഷം കല്ലടയാറ്റില്‍ രൂപപ്പെട്ട 15 അടിയോളം വരുന്ന മണല്‍തിട്ടകളാണ് കടത്തുന്നത്.
ലോഡൊന്നിന് 30,000 രൂപ മുതല്‍ 40,000 വരെയാണ് ദൂരപരിധി കണക്കാക്കി വില ഈടാക്കുന്നത്. ഇത്തരത്തില്‍ ദിവസവും നിരവധി ലോഡ് മണലാണ് കടത്തുന്നത്. റവന്യൂ, പൊലിസ് അധികൃതരുടെ മൗനാനുവാദവും മാഫിയാ സംഘത്തിന് ലഭിക്കുന്നതായി വിവരമുണ്ട്. നിരീക്ഷണത്തിനായി പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് എസ്‌കോര്‍ട്ട് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കുന്നത്തൂരിലെ അനധീകൃത മണല്‍വാരല്‍ തടയുന്നതിന് ജില്ലാ ഭരണകൂടവും പൊലിസും അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago