ഇരട്ടക്കുട്ടികള്‍ വാഷിംഗ് മെഷീനില്‍ വീണുമരിച്ചു
ന്യൂഡല്‍ഹി: മൂന്ന് വയസുള്ള ഇരട്ടകുട്ടികള്‍ വാഷിങ് മെഷീനില്‍ വീണുമരിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ രോഹിണിയില്‍ ഇന്നലെയാണ് സംഭവം. നിഷാന്ത്, നക്ഷ്യ എന്നിവരാണ് മരിച്ചത്.
തുണി അലക്കാനായി സോപ്പുപൊടി ഇല്ലെന്നറിഞ്ഞ അമ്മ അടുത്ത അപ്പാര്‍ട്മെന്റില്‍ നിന്നും സോപ്പുപൊടി വാങ്ങാനായി പുറത്തുപോയപ്പോയപ്പോഴാണ് സംഭവം നടന്നത്. കുട്ടികള്‍ വാഷിംഗ് മെഷീനു സമീപമിരുന്നു കളിക്കുകയായിരുന്നു. ആറു മിനിറ്റുകള്‍ക്കുശേഷം അമ്മ തിരിച്ചെത്തി. എന്നാല്‍ കുട്ടികളെ കാണാനില്ലായിരുന്നു. 20 മിനിറ്റോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് അവര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലിലാണ് വാഷിംഗ് മെഷീനില്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടികള്‍ വാഷിംഗ് മെഷീന് മുകളില്‍ കയറുകയും കാല് വഴുതി മെഷീനില്‍ വീഴുകയുമായിരുന്നെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."