HOME
DETAILS

കൊറോണ: വിദ്യാര്‍ഥിനിക്കൊപ്പം സഞ്ചരിച്ചവരെ കണ്ടെത്താന്‍ നടപടി തുടങ്ങി, ഇവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പാര്‍പ്പിക്കും

  
backup
January 31 2020 | 06:01 AM

corona-student-journey-issue-123-31-01-2020

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിക്കൊപ്പം വിമാനത്തിലും മറ്റും സഞ്ചരിച്ചവരെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങി.

തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കൊപ്പം സഞ്ചരിച്ചവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. നിപ പടര്‍ന്നുപിടിച്ച സമയത്ത് ഇതുപോലെ ചെയ്തിരുന്നു. ട്രാക്കിങ് നടത്തിയാണ് രോഗസാധ്യതയുള്ളവരെ കണ്ടെത്തുക.

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലെ ഹ്യൂബെ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ 64പേര്‍ കോളജിന്റെ ഹോസ്റ്റലിലും ഫഌറ്റുകളിലുമായി കഴിയുന്നുണ്ട്. ഇതില്‍ 34 പേരും മലയാളികളാണ്.

വൈറസ് ബാധിച്ചയാള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ പിന്നിലേക്കുള്ള അന്വേഷണമാണ് ബാക്ക് ട്രാക്കിങ്. സഞ്ചാരം, താമസം, പഠനം ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ച് ഓരോ ഘട്ടത്തിലും ആരുമായൊക്കെ സംസാരിച്ചുവെന്നും അടുത്ത് ഇടപഴകിയെന്നും കണ്ടെത്തും.

അവരെയെല്ലാം നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. പെണ്‍കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷിക്കാനും രോഗലക്ഷണമുള്ളവരെ എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനുവരി 22നാണ് ചൈന തലസ്ഥാനമായ ബെയ്ജിങില്‍നിന്ന് വിദ്യാര്‍ഥിനി കൊല്‍ക്കത്തയിലേക്കെത്തിയത്. തൊട്ടടുത്ത ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ കൊല്‍ക്കത്തയില്‍നിന്ന് കൊച്ചിയിലെത്തി. ഈ രണ്ട് വിമാന യാത്രയിലും പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ച എല്ലാവരെയും കണ്ടെത്തി നിരീക്ഷിക്കും. സംശയം തോന്നുന്നവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാനും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ ചൈനയില്‍ നിന്നും വന്നവരില്‍ പലരും സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടില്ല. അവരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണുള്ളത്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നു വന്നവര്‍ അക്കാര്യം മറച്ചുവെച്ചാല്‍ ബന്ധുക്കളോ മറ്റുള്ളവരോ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago