മാധ്യമ അത്താഴ വിരുന്നിനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യു.എസിലെ മാധ്യമവിലക്കിനു പിന്നാലെ വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന് ഒരുക്കുന്ന വാര്‍ഷിക അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കുന്ന വിരുന്നില്‍ രാഷ്ട്രീയക്കാരും മാധ്യമ, വ്യവസായ, കലാ രംഗത്തെ പ്രമുഖരുമാണ് പങ്കെടുക്കുന്നത്. എല്ലാവര്ക്കും ആശംസകള്‍ നേരുന്നുവെന്നും താന്‍ ഈ വര്‍ഷത്തെ അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
നേരത്തെ മാധ്യമങ്ങളെ ജനങ്ങളുടെ ശത്രുക്കളെന്ന് ട്രംപ് വിശേഷിപ്പിക്കുകയും പ്രമുഖ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ പ്രസിഡന്റിനെതിരേ നുണക്കഥകള്‍ മെനയുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. ഏപ്രില്‍ 29 നാണ് അസോസിയേഷന്റെ അത്താഴ വിരുന്ന്. പ്രസിഡന്റ് വരുന്നില്ലെങ്കിലും അത്താഴ വിരുന്ന് നടക്കുമെന്ന് റിപ്പോര്‍ട്ടര്‍മാര്‍ അറിയിച്ചു. ചടങ്ങിനെ പ്രസിഡന്റ് അഭിസംബോധന ചെയ്യുന്ന പതിവുമുണ്ട്. 1981 ലെ പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ് വെടിയേറ്റതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."