എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനം: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഇന്ന് ഉച്ച മുതല്‍ 25ന് വൈകിട്ട് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
കേരളത്തിലെ സര്‍ക്കാര്‍ കോളജുകളിലെ സീറ്റുകളിലേക്ക് ഇത്തരത്തില്‍ അപേക്ഷിക്കുന്നവരെ മാത്രമേ പരിഗണിക്കു.
അപേക്ഷിക്കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ, ഒപ്പ്, ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ 25നു മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം.
മറ്റ് അനുബന്ധ രേഖകള്‍ 29ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി സമര്‍പ്പിക്കണം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകള്‍ അയയ്ക്കേïത്.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ടെക്, ബിഫാം, ബി.ആര്‍ക്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.എസ്സി ഓണേഴ്സ് അഗ്രിക്കള്‍ച്ചര്‍, ബി.യു.എം.എസ്, വെറ്ററിനറി, ഫിഷറീസ്, ബി.എസ്സി ഓണേഴ്സ് ഫോറസ്ട്രി എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്.
മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നേടണമെങ്കില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടണം. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 20, 21 തിയതികളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."