HOME
DETAILS
MAL
പിന്നിലാര്?; ചോദ്യവുമായി രാഹുല്‍ ഗാന്ധി
backup
February 01 2020 | 06:02 AM
'
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തിയ ജാമിഅ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. വെടിയുതിര്ത്തവന് പിന്നില്‍ ആരാണെന്ന് അദ്ദേഹം ചോദിച്ചു.
ഇന്നലെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം സഭയിലേക്കെത്തവേയാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചത്. തോക്കുമായെത്തി വെടിയുതിര്‍ത്തയാള്‍ക്ക് ആരാണ് പണവും പിന്തുണയും നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേഗഗതിക്കെതിരേ സമരം ചെയ്യുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന ഉദ്ധരിച്ച അദ്ദേഹം, ഈ ആക്രമിയേയും വസ്ത്രം നോക്കി തിരിച്ചറിയൂവെന്നാണ് മോദിയെ വെല്ലുവിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."