കെ ടെറ്റ്; ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം: കെ.എസ്.ടി.യു
എടച്ചേരി: അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പരീക്ഷയുടെ മാര്‍ക്കുമായി ബന്ധപ്പെട്ട വിവേചനം അവസാനിപ്പിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ നാദാപുരം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ പരീക്ഷ നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തിലെ ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിലും ഒ.ബി.സി, അംഗപരിമിതിയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അനുവദിച്ച മാര്‍ക്ക് ഇളവ് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവാത്തത് അനീതിയാണെന്നും സംഘടന അറിയിച്ചു. ഇക്കാര്യത്തില്‍ പുന:പരിശോധന എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നും കെ.എസ്ടി.യു ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ മൂസ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി.കെ ഖാലിദ് അധ്യക്ഷനായി. മണ്ടോടി ബഷീര്‍, കുറ്റിയില്‍ കുഞ്ഞബ്ദുല്ല, കെ.കെ മുഹമ്മദലി, ഒ.മുനീര്‍, എന്‍.കെ അബ്ദുല്‍ സലീം, ടി.കെ അബ്ദുല്‍ കരീം, നൗഫല്‍ ടി.കെ, ഹരീദ് ടി.കെ, എ.സി അഷ്‌കര്‍ ,സുബൈര്‍ തോട്ടേക്കാട്, നൗഫല്‍ കിഴക്കയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."