റഷ്യന്‍ സാംസ്‌കാരിക മഹിമ വിളിച്ചോതി ജഡായുവിലെ റഷ്യന്‍ ഫെസ്റ്റിവല്‍
ചടയമംഗലം: ജഡായു എര്‍ത്ത് സെന്ററിലെ കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറിയ റഷ്യന്‍ ഫെസ്റ്റിവല്‍ കാണികള്‍ക്കു പുതു അനുഭവമായി. ജഡായു എര്‍ത്ത് സെന്ററും തിരുവന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് റഷ്യന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. റഷ്യന്‍, ഇന്ത്യന്‍ സാംസ്‌കാരിക വിനിമയത്തിന് കൂടി വേദിയായി ജഡായുപ്പാറ മാറി. റഷ്യന്‍ കലാകാരി അല്യോന ഈരത്തിന്റെ പെയിന്റിങ് പ്രദര്‍ശനത്തോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ഇന്ത്യന്‍, റഷ്യന്‍ സാംസ്‌കാരിക പൈതൃകങ്ങള്‍ ആവിഷ്‌കരിച്ച ചിത്രങ്ങള്‍ കാണാനും വാങ്ങാനും ഫെസ്റ്റിവല്‍ കാണികള്‍ക്കു അവസരമൊരുക്കി. 19 വര്‍ഷമായി കേരളത്തിന്റെ മരുമകളായി ജീവിക്കുന്ന അല്യോനെയുടെ ശ്രുതിമധുരമായ മലയാളവും കാഴ്ചക്കാരില്‍ കൗതുകം നിറച്ചു.
അല്യോനയുടെ ശിഷ്യ ആറു വയസുകാരി സ്മിര്‍നോവ സോഫിയയുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
വിപുലമായ റഷ്യന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും റഷ്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചു. വൈകിട്ട് സൈബീരിയയില്‍ നിന്നുള്ളനൃത്തസംഘമായ ലാരിസാ സ്റ്റുഡിയോയിലെ അംഗങ്ങളുടെ നൃത്തസന്ധ്യയും ഫെസ്റ്റിവലിനെ കൊഴുപ്പേകി. റഷ്യന്‍ തനത് നൃത്തരൂപങ്ങളായ കോക്കേഷ്യന്‍ , ജിപ്‌സി ഡാന്‍സുകള്‍ ജഡായു ശില്‍പത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."