HOME
DETAILS
MAL
ആശുപത്രി ജീവനക്കാരന് ഒപ്പിട്ടു മുങ്ങുന്നതായി പരാതി
backup
February 27 2017 | 02:02 AM
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ജീവനക്കാരന് ഒപ്പിട്ടു മുങ്ങുന്നുവെന്നു പരാതി. ഇടിവണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പെന്സറിയില് മിക്ക ദിവസങ്ങളിലും സേവനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സംഘടനാ നേതാവുകൂടിയായ ഒരു ജീവനക്കാരന് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഒപ്പിട്ട ശേഷം മുങ്ങുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രായമായ രോഗികള്‍ ഉള്‍പ്പെടെ നൂറിലേറെപേര്‍ ചികിത്സ തേടിയെത്തുന്ന ആതുരാലയത്തിലാണ് ഈ ദുരവസ്ഥ. ഡോക്ടര്‍ എത്തുന്നുണ്ടെങ്കിലും ജീവനക്കാരന്റെ സേവനം ലഭിക്കാത്തതിനാല്‍ ഈ ജോലികൂടി ഡോക്ടര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളത്. അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."