HOME
DETAILS
MAL
വരിസംഖ്യ കൂട്ടിയതില്‍ പ്രതിഷേധം
backup
February 27 2017 | 03:02 AM
വൈപ്പിന്‍: കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന മാസവരിസംഖ്യ കുത്തനെ ഉയര്‍ത്തിയതില്‍ വ്യാപക പ്രതിഷേധം. 100 രൂപയായിരുന്ന സംഖ്യ 130 രൂപയാക്കുകയും പിന്നീട് ഉടന്‍ തന്നെ160 ഉം ഇപ്പോള്‍ 200 ആക്കി ഉയര്‍ത്തിയതാണ് പ്രതിഷേധത്തിനു കാരണം. കേബിള്‍ ടി.വി അനിവാര്യമായി മാറിയ സാഹചര്യത്തെ മുതലെടുത്ത് ഓപ്പറേറ്റര്‍മാര്‍ വന്‍ ചൂഷണമാണ് നടത്തുന്നതെന്നും ഇതിനെതിരെ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ്ഐ പള്ളിപ്പുറം ബ്ലോക്ക് ജനറല്‍ സെക്രട്ടറി വി.എക്സ് ബനഡിക്ട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."