HOME
DETAILS

പൈതല്‍ മലയുടെ വാത്സല്യമറിയാം

  
backup
February 02 2020 | 02:02 AM

paithalmala-badsha-maniyoor-02-02-2020
 
 
 
 
 
 
 
കാടും മലയും കുന്നും താണ്ടി കോടമഞ്ഞിന്റെ ലോകത്തേക്കൊരു യാത്ര നിങ്ങള്‍ ആഗഹിക്കുന്നുണ്ടോ? എങ്കിലൊന്നും ആലോചിക്കേണ്ട... കണ്ണൂര്‍- കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പൈതല്‍ മലയിലേക്ക് വണ്ടി കയറിയാല്‍ മതി. പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് മാറിമറിയുന്ന കോടമഞ്ഞുമൊക്കെ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. കൂടാതെ മലയുടെ മേല്‍ത്തട്ടില്‍ സഞ്ചാരികളെ കാത്ത് ഒരു ഗോപുരവും സ്ഥിതി ചെയ്യുന്നു. ഏഴിമല രാജ്യം മൂഷികരാജാക്കന്‍മാര്‍ ഭരിച്ചിരുന്ന കാലത്ത് നാടുവാഴികളായ വൈതല്‍കോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമെന്ന് കരുതപ്പെടുന്ന പൈതല്‍ മല സമുദ്ര നിരപ്പില്‍നിന്ന് 4500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് വൈതല്‍മല എന്ന പേരില്‍ അറിയപ്പെട്ട ഇവിടെ പിന്നീട് പ്രദേശിക പ്രയോഗത്തിലൂടെ പൈതല്‍ മല എന്ന് രൂപാന്തരപ്പെട്ടു. 
 
കോടമഞ്ഞണിയാം
എല്ലായ്‌പ്പോഴും
 
യാത്രമാര്‍ഗങ്ങള്‍ ദുര്‍ഘടമായതിനാല്‍ തന്നെ ഇവിടേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണവും കുറവാണ്. ശരാശരി ദിനംപ്രതി 150 സഞ്ചാരികള്‍ മാത്രമാണ് ഇവിടെയെത്തുന്നത്. എല്ലായ്‌പ്പോഴും കോടമഞ്ഞിനാല്‍ സമൃദ്ധമായതിനാല്‍ തന്നെ ഏതുകാലാവസ്ഥയിലും യാത്രയ്ക്കായി പൈതല്‍മല തെരഞ്ഞെടുക്കാവുന്നതാണ്.
ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരത്തെ വനയാത്രയ്‌ക്കൊടുവില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് മാറിമറിയുന്ന കോടമഞ്ഞുമാണ്. ഇടയ്ക്ക് തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന തരത്തിലുള്ള കോടമഞ്ഞ് സഞ്ചാരികള്‍ക്ക് അതുല്യ അനുഭവങ്ങളാണ് സമ്മാനിക്കുക. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരുംകൂടിയ പൈതല്‍ മലയില്‍ സഞ്ചാരികളെത്തുന്നത് കുറവാണെങ്കിലും വരുന്നവരൊക്കെ നിറമനസോടെയാണ് തിരിച്ചുപോകുന്നത്
 
എങ്ങനെ എത്തിച്ചേരാം
 
ഇതുവഴി ബസ് സര്‍വിസ് കുറവായതിനാല്‍ സ്വന്തം വാഹനങ്ങളുമായി വരുന്നതായിരിക്കും നല്ലത്. കണ്ണൂര്‍ നഗരത്തില്‍നിന്നും കാസര്‍കോട് ഭാഗത്തുനിന്നും വരുന്നവര്‍ക്ക് തളിപ്പറമ്പ്- നടുവില്‍- കുടിയാന്മല- പൊട്ടന്‍പ്ലാവ് റൂട്ടില്‍ വഞ്ചിയംകവല വരെ ബസിലെത്താം. രണ്ടുകിലോമീറ്റര്‍ നടന്നോ സ്വകാര്യവാഹനത്തിലോ പൈതല്‍മലയുടെ കവാടത്തിലെത്താം. തലശ്ശേരി ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ചാലോട്- ശ്രീകണ്ഠപുരം- നടുവില്‍- കുടിയാന്മല- പൊട്ടന്‍പ്ലാവ് വഴിയുമെത്താവുന്നതാണ്.
ആലക്കോട്, കാപ്പിമല, മഞ്ഞപ്പുല്ല് വഴിയും പാത്തന്‍പാറ, കരാമരംതട്ട് വഴിയും സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പൈതല്‍ മലയിലേക്ക് എത്തിച്ചേരാം. കാടിന്റെ മനോഹാരിത ആസ്വദിക്കണമെങ്കില്‍ മഞ്ഞപ്പുല്ല് വഴി തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
 
സന്ദര്‍ശന സമയം
 
രാവിലെ ഒന്‍പത് മുതലാണ് പൈതല്‍ മലയുടെ മുകള്‍ത്തട്ടിലേക്ക് പ്രവേശനം അുവദിക്കുക. 30 രൂപയാണ് ഫീസ്. അവിടം തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമീപത്തായി ഡി.ടി.പി.സി അടക്കമുള്ള റിസോര്‍ട്ടുകളില്‍ താമസ സൗകര്യം ലഭിക്കുന്നതാണ്.
 
ശ്രദ്ധിക്കാന്‍
 
വനത്തിനുള്ളിലൂടെ രണ്ട് കിലോമീറ്റുകളോളം നടക്കാനുള്ളതിനാല്‍ വെള്ളം, ഭക്ഷണം തുടങ്ങിയവ കരുതുന്നത് നല്ലതായിരിക്കും. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വനത്തിനകത്ത് കടത്താന്‍ പാടില്ല. അട്ട ശല്യമുള്ളതിനാല്‍ ഉപ്പ് കരുതുന്നത് നന്നായിരിക്കും.
 
അടുത്തുള്ള സഞ്ചാരകേന്ദ്രങ്ങള്‍
 
പാലക്കയം തട്ട്, പൈതല്‍ക്കുണ്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയവയാണ് സമീപത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago