'കറുക' സൗജന്യ ഏകദിന മള്‍ട്ടി സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാംപ് 20ന്
കല്‍പ്പറ്റ: പ്രളയം വിതച്ച ദുരന്തങ്ങളെ മറികടന്ന് വയനാടന്‍ ജനത സാധാരണ ജീവിതത്തിലേക്ക് തിരികേ വരുന്ന ഈ സന്ദര്‍ഭത്തില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ അവര്‍ക്ക് സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈമാസം 20ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന 100ല്‍ അധികം ആളുകള്‍ ഉള്‍പ്പെടുന്ന സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സമഗ്രമായ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഏകദിന മെഡിക്കല്‍ ക്യാംപ് നടത്തുന്നു. പരിശോധനക്ക് വിധേയരാകുന്നവരില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യമായി അള്‍ട്രാ സൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍, എക്‌സ് റേ, ഇസിജി, എക്കോ ടെസ്റ്റ്, മൈനര്‍ സര്‍ജറികള്‍, ദന്ത ശസ്ത്രക്രിയകള്‍, തിമിര ശസ്ത്രക്രിയകള്‍, കണ്ണടകള്‍, മരുന്നുകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കും. അതിനു പുറമേ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വരുന്ന ഒരു വര്‍ഷ കാലയളവിലുള്ള ചികിത്സകളും മരുന്നുകളും സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചിയും അറിയിച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാട്, ഐ.എം.എ കൊച്ചി, ഐ.എം.എ വയനാട്, ജില്ലാ ആശുപത്രി മാനന്തവാടി, കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റി, വിംസ് വയനാട് എന്നിവ ക്യാംപിനാവശ്യമായ സൗകര്യങ്ങളും വിദഗ്ധരുടെ സേവനങ്ങളും ഉറപ്പു വരുത്തും. ക്യാംപിന്റെ നടത്തിപ്പിനും തുടര്‍ന്നുള്ള ചികിത്സകള്‍ക്കും ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്നത് ബി.പി.സി.എല്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."