HOME
DETAILS

വല്ലാര്‍പാടം ടെര്‍മിനല്‍ താരിഫ് നിരക്ക്കുറയ്ക്കുന്നു

  
backup
February 03 2020 | 02:02 AM

%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%9f%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%b2%e0%b5%8d
 
 
 
 
 
 
 
 
മട്ടാഞ്ചേരി: വല്ലാര്‍പാടം കണ്ടെയ്‌നര്‍  ട്രാന്‍ഷിപ്‌മെന്റ് ടെര്‍മിനല്‍ താരിഫ് നിരക്ക് കുറയ്ക്കാനൊരുങ്ങുന്നു. കോളംബോ, ദുബായ് ടെര്‍മിനലുകളില്‍ നിന്നും ആഭ്യന്തര തുറമുഖങ്ങളില്‍ നിന്നും ഇതര രാജ്യങ്ങളിലെ ചരക്ക് കണ്ടെയ്‌നറുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം .
അടിസ്ഥാനസൗകര്യ വികസനം, കബോട്ടാഷ് നിയമ ഇളവ്, കണ്ടെയ്‌നര്‍ നീക്കത്തിനുള്ള സ മയനേട്ടം, കണ്ടെയ്‌നര്‍ സ്‌കാനര്‍ തുടങ്ങി ടെര്‍മിനലില്‍ ഒട്ടേറെ സൗകര്യങ്ങളൊരുക്കിയതിനു പിന്നാലെയാണ് കയറ്റിറക്കുമതി വ്യവസായമേഖലയെ ആകര്‍ഷിക്കുന്നതിന് ടെര്‍മിനല്‍ അധികൃതര്‍ സുപ്രധാന നീക്കത്തിനൊരുങ്ങുന്നത്. ടെര്‍മിനലിന് ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ഏറെ തിരിച്ചടിയായി മാറിയിരുന്നു. 70,000 ടണ്ണേജ് 5,500 കണ്ടെയ്‌നര്‍ കപ്പാസിറ്റിയുള്ള ചരക്കു കപ്പല്‍ 12 മണിക്കൂര്‍ നങ്കൂരത്തിന് (വെസല്‍ റിലേറ്റഡ്ചാര്‍ജ് ) കൊച്ചിയില്‍ 87,347 ഡോളറാണ്. മുംബൈയിലിത് 34,014 ഡോളറും തുത്തുക്കുടിയില്‍ 56,371 ഡോളറും കോളംബോയില്‍ 19,418 ഡോളറുമാണ്. 2005ല്‍ തുടക്കമിട്ട് 2011 ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്ത വല്ലാര്‍പാടം ട്രാന്‍ഷിപ്‌മെന്റ് ടെര്‍മിനലിന്റെ ഒന്നാം ഘട്ടത്തിനായി 4,500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. 
പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നര്‍ എന്നതായിരുന്നു ലക്ഷ്യം. ഏട്ടു വര്‍ഷം പിന്നിട്ടിട്ടും 2019ല്‍ ആറു ലക്ഷമാണ് കൈകാര്യം ചെയ്തത്. നിലവില്‍ 34 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ളപ്പോഴാണിത്.
നിലവില്‍ വല്ലാര്‍പാടത്ത് എത്തുന്ന ത് 55 ശതമാനം മെയിന്‍ ലൈന്‍ വെസലുകളാണ്. കഴിഞ്ഞ നാലു വര്‍ഷമായി സമരമില്ലാ തുറമുഖമെന്ന സ്ഥിതിയും വല്ലാര്‍പാടത്തിന് ഗുണമായിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago