HOME
DETAILS
MAL
തിരക്കേറിയ പാതയിലൂടെ സിംഹരാജന്മാരുടെ എഴുന്നള്ളിപ്പ്- വൈറലായി വീഡിയോ
backup
January 13 2019 | 07:01 AM
തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ സിംഹങ്ങള്‍ ഒരു കൂസലുമില്ലാതെ നടന്നുനീങ്ങുന്ന ദൃശ്യം വൈറലാവുകയാണ്. 'Lions Of Kruger Park And Sabi Sand' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ആദ്യം ഷെയര്‍ ചെയ്ത വീഡിയോ ഇതിനകം 24 ലക്ഷത്തില്‍ അധികം പേര്‍ കണ്ടുകഴിഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യം. വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ റോഡിലൂടെ നാലു സിംഹങ്ങള്‍ രാജകീയമായി നടന്നുനീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ചെറിയൊരു ചാറ്റല്‍ മഴയും കൂട്ടിനുണ്ട്. പിന്നിലുള്ള വാഹനങ്ങള്‍ സിംഹങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് മുന്‍പോട്ടു നീങ്ങുകയും ചെയ്യുന്നുണ്ട്.
ഇത്രയും ഗംഭീരമായൊരു വീഡിയോ ഇതിനു മുന്‍പ് വന്നിട്ടുണ്ടോയെന്ന് പോലും പലരും സംശയിക്കുന്നുണ്ട്. റോഡിലൂടെ കൂളായി നടക്കുന്ന സിംഹങ്ങളെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയാണ് കാറിലുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."