HOME
DETAILS
MAL
കശുവണ്ടി കോര്പ്പറേഷന് അഴിമതി: ആര്. ചന്ദ്രശേഖരനെതിരേ കേസെടുത്തു
backup
June 13 2016 | 16:06 PM
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
കൊല്ലം വിജിലന്‍സ് യൂനിറ്റാണ് കേസെടുത്തത്. കോര്പ്പറേഷന് മുന്‍ എം.ഡി. കെ.എ രതീഷ്, ജെ.എം.ജെ കമ്പനി പ്രതിനിധി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ കോര്പറേഷന് രണ്ടു കോടി 86 ലക്ഷം രൂപ നഷ്ടം വരുത്തിയതായി വിജിലന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."