എണ്ണവിപണി സന്തുലിതാവസ്ഥ കൈവരിക്കും; നയത്തില്‍ മാറ്റമില്ല: സഊദി മന്ത്രി
റിയാദ്: എണ്ണ വിപണിയിലെ സുസ്ഥിരത വീണ്ടെടുക്കുന്നതിന് രാജ്യം സ്വീകരിച്ച നയത്തില്‍ ഒരിക്കലും മാറ്റം വരുത്തുകയില്ലെന്നു സഊദി മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. അബുദാബിയില്‍ നടന്നുവരുന്ന രാജ്യാന്തര സമ്മേളനത്തിലാണ് എണ്ണവിപണിയില്‍ സഊദി സ്വീകരിച്ച നടപടിയില്‍ ഉറച്ചു നില്ക്കുന്നതായി മന്ത്രി വ്യക്തമാക്കിയത്. എണ്ണ വിപണി ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും വൈകാതെ സന്തുലിതാവസ്ഥ വീണ്ടെടുക്കുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കന്‍ ഷെല്‍ ഓയില്‍ എണ്ണ വിപണിക്ക് സ്ഥിരമായി ഭീഷണി ഉയര്‍ത്തില്ലെന്നും മന്ത്രി പറഞ്ഞു.
എണ്ണ വിപണി ഇപ്പോള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്. അധികം വൈകാതെ തന്നെ വിപണിയിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കും. എണ്ണവിപണിയുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന പ്രതിവാര റിപ്പോര്‍ട്ടുകളും വിലയിരുത്തലുകളും കാര്യമായി മുഖവിലക്കെടുക്കേണ്ടതില്ല. ഇതെല്ലാം വെറും ഒച്ചപ്പാടുകള്‍ മാത്രമാണ്. വിപണി തകര്‍ച്ച നേരിടുന്നുവെന്ന് തോന്നുന്ന പക്ഷം ഒപെക് കൂട്ടായ്മയും പുറത്തുള്ള എണ്ണ ഉത്പാദക രാജ്യങ്ങളും ഒറ്റക്കെട്ടായി ആവശ്യമായത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഏപ്രിലിന് മുമ്പ് അടിയന്തര സമ്മേളനം ചേരുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒപെക് രാജ്യങ്ങളും റഷ്യ നേതൃത്വം നല്കുന്ന ഒപെക് ഇതര രാജ്യങ്ങളും ജനുവരി മുതല്‍ പ്രതിദിനം ആകെ എണ്ണ ഉല്‍പ്പാദനത്തില്‍ 1.2 ദശലക്ഷം ബാരല്‍ കുറവ് വരുത്താന്‍ ധാരണയിലെത്തിയിരുന്നു. കരാര്‍ പ്രകാരം കുറഞ്ഞ നിലയിലുള്ള എണ്ണയുല്‍പ്പാദനമാണ് സഊദി നടത്തുന്നത്. അതേസമയം, ഏപ്രിലിന് മുമ്പ് അടിയന്തര ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ സമ്മേളനം ചേരുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."