കുപ്പിവെള്ള നിര്‍മാണ കമ്പനിക്കെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തി
നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തിലെ തേറാട്ടിക്കുന്നില്‍ ആരംഭിക്കാന്‍ പോകുന്ന കുപ്പിവെള്ള നിര്‍മാണ കമ്പനിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ദിവസവും പതിനായിരം ലിറ്റര്‍ ജലം എടുത്തു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ കമ്പനി നിലവില്‍ വന്നാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശത്തെ കിണറുകളിലും തോടുകളിലും വെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും അതുകൊണ്ട് ജനങ്ങളുടെ കുടിവെള്ളം കവര്‍ന്നെടുക്കാനുള്ള നീക്കം ഏതുവിധേനയും തടയുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്കി. തേറാട്ടിക്കുന്നിനെ പ്ലാച്ചിമടയാക്കാന്‍ അനുവദിക്കില്ലെന്നും കമ്പനിയ്ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് ബി.ജെ.പിയും വാര്‍ഡ് മെമ്പറുമാണെന്നും ഇവര്‍ ആരോപിച്ചു.
യോഗം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജിബിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ജെ അനില്‍ , ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സി.എ അജാസ്, പ്രസിഡണ്ട് അഡ്വ. വിഷ്ണു രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ടി.എ. ഇബ്രാഹീംകുട്ടി, കെ.കെ.ഷിജു, അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."