മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍
ബാലരാമപുരം: വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതി അറസ്റ്റില്‍.ബാലരാമപുരം മണലി തോപ്പില്‍ പ്ലാവിള പുത്തന്‍വീട്ടില്‍ വിനോദാ(23) ണ് പിടിയിലായത്.
ബാലരാമപുരം ജങ്ഷനിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മൊബൈല്‍ മോഷ്ടിച്ച കേസില്‍ സി.സി.ടി.വി ദൃശ്യങ്ങളുടെയും പെരിങ്ങമ്മല സ്വദേശി നല്കിയ രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തില്‍ ഷാഡോ പൊലളസും ബാലരാമപുരം പൊലളസും ചേര്‍ന്ന് പെരിങ്ങമ്മലയില്‍ നിന്നുമാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്.
ബാലരാമപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ലാപ് ടോപ്പ് മോഷ്ടിച്ച പ്രതി വിഴിഞ്ഞത്തുളള യുവാവിന് 3000 രൂപയ്ക്ക് പണയപ്പെടുത്തിയിരുന്നു. ഈ ലാപ് ടോപ്പ് പൊലിസ് കണ്ടെടുത്തു.
കഴിഞ്ഞ ജനുവരി 30 ന് ബാലരാമപുരം പനയറക്കുന്ന് നെല്ലിവിള സെല്വറാണയുടെ വീട്ടില്‍ നിന്ന് 57000 രൂപയും 3.75 പവന് സ്വണം കവര്‍ന്നതും നേമത്ത് കടയുടെ ഷട്ടര്‍ പൂട്ട് അറുത്തുമാറ്റി 35000 രൂപ മോഷണം നടത്തിയതുമുള്‍പ്പടെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ബാലരാമപുരം ജങ്ഷനിലെ പല പ്രധാന കടകളും ലക്ഷ്യമിട്ടിരുന്നുവെന്ന് പ്രതി പൊലിസിനോട് വെളിപ്പെടുത്തി.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തില്‍ സി.ഐ. കെ.എസ്.അരുണ്‍കുമാര്‍ , ബാലരാമപുരം എസ്.ഐ പ്രദീപ്കുമാര്‍ , സി.പി.ഒ പി.പ്രദീപ്കുമാര്‍ , ഷാഡോ പൊലിസുകാരായ പോള്‍വിന്‍ , പ്രവീണ്‍ ആനന്ദ് , അജിത്ത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."