സമ്പൂര്‍ണ വൈദ്യുതീകരണ നേട്ടത്തില്‍ നെയ്യാറ്റിന്‍കര
തിരുവനന്തപുരം: നിയോജകമണ്ഡലത്തിലെ 1082 നിര്‍ധന കുടുംബങ്ങള്‍ കൂടി വൈദ്യുതിയുടെ വെളിച്ചത്തിലേക്ക് വന്നതോടെ നെയ്യാറ്റിന്‍കര സമ്പൂര്‍ണ വൈദ്യുതീകരണ നേട്ടം കൈവരിച്ചു. ഉച്ചക്കടയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി.കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനായി. അവശജനവിഭാഗങ്ങളാണ് ഈ പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കളെന്നും അവരുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി എം.എം. മണി പറഞ്ഞു.
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, അതിയന്നൂര്‍, കാരോട്, തിരുപുറം, കുളത്തൂര്‍, ചെങ്കല്‍ പഞ്ചായത്തുകളിലായാണ് പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയത്.
ചടങ്ങില്‍ കെ.എസ്.ഇ.ബി ഡയക്ടര്‍ വേണുഗോപാല്‍. എന്‍, ചീഫ് എന്‍ജിനീയര്‍ മോഹനാഥ പണിക്കര്‍ ജി, നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."