സോളാര്‍ ബാറ്ററി പദ്ധതി; അപേക്ഷിക്കാം
കൊല്ലം: പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളുടെ പരമാവധി ഉപയോഗം ലക്ഷ്യമിട്ട് അനെര്‍ട്ട് നടപ്പിലാക്കുന്ന സോളാര്‍ സ്മാര്‍ട്ട് സൗരവൈദ്യുതോത്പാദന (ഓഫ് ഗ്രിഡ്) പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാം. ഇന്ന് രാവിലെ 10 മുതല്‍ കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍ നടക്കുന്ന അനെര്‍ട്ടിന്റെ ബോധവത്ക്കര, പ്രദര്‍ശന പരിപാടിയോടനുബന്ധിച്ചാണ് തത്സമയ രജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്. വീടുകള്‍ക്ക് ഒരു കിലോ വാട്ട് മുതല്‍ മൂന്നു കിലോ വാട്ട് വരെയും സ്ഥാപനങ്ങള്‍ക്ക് അഞ്ച് കിലോ വാട്ടുവരെയുമുള്ള സൗര നിലയം സ്ഥാപിക്കാവുന്ന പദ്ധതിയില്‍ ഒരു കിലോ വാട്ട് സ്ഥാപിക്കുന്നതിനുള്ള ഏകദേശ ചെലവ് 1,50,000 രൂപയാണ്. 67,000 രൂപ ധനസഹായം ലഭിക്കും. താത്പര്യമുള്ളവര്‍ ഫീസും ആധാര്‍ കാര്‍ഡിന്റെയും വൈദ്യുതി ബില്ലിന്റെയും പകര്‍പ്പും സഹിതം അപേക്ഷ നല്‍കി രജിസ്റ്റര്‍ ചെയ്യണം.
അനെര്‍ട്ട് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ആണ്. കൂടുതല്‍ വിവരങ്ങള്‍ ംംം.മിലൃ.േഴീ്.ശി എന്ന വെബ്‌സൈറ്റിലും 04742797078 എന്ന ഫോണ്‍ നമ്പരിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."