സ്കൂളില്‍ ഒരു കൃഷിയിടം; പദ്ധതിക്ക് മലപ്പുറം നഗരത്തില്‍ തുടക്കം
മലപ്പുറം: കുട്ടികളില്‍ കൃഷിശീലം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി മലപ്പുറം നഗരസഭയുടെയും ഇസാഫ് ഹെല്‍ത്ത് ബ്രിഡ്ജ്, ചൈല്‍ഡ് ലൈനിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മേല്‍മുറി ജി.എം.എല്‍.പി സ്കൂളില്‍ 'സ്കൂളില്‍ ഒരു കൃഷിയിടം' പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയര്പേഴ്സന് സി.എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ വിവിധ സ്കൂളുകളില്‍ ഈ പദ്ധതി വ്യാപിപ്പിക്കും. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോസിലി മാത്യു ക്ലാസെടുത്തു. വികസന സ്ഥിരംസമിതി ചെയര്പേഴ്സന് മറിയുമ്മ ഷെരീഫ് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഹസീന കുഞ്ഞുമുഹമ്മദ്, ഹാരിസ് ആമിയന്‍, കപൂര്‍ കുത്രാട്ട് ഹംസ, ജലീല്‍, മുസ്തഫ എന്ന നാണി, ഹെഡ്മാസ്റ്റര് ടി.ജെ ജയിംസ്, ഇസാഫ് കോഡിനേറ്റര്‍ അബ്ദുല്‍ മജീദ്, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഓഫിസര്‍ സി.പി സലീം, ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ രാജു കൃഷ്ണന്, അബ്ദുല്‍ ഹമീദ്, ഉബൈദ്, ജാസിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."