സ്വപ്നം പൂവണിഞ്ഞ ആത്മനിര്‍വൃതിയില്‍ ഷാഫിയും സാലിയും
ജിദ്ദ: മക്കയിലെത്തി വിശുദ്ധ കഅ്ബയുടെ കില്ലയില്‍ പിടിച്ച് പ്രാര്ഥിച്ചത്തിന്റെ ആത്മ നിര്‍വൃതിയില്‍ ഷാഫിയും സാലിയും. ഇനി മദീനയില്‍ പോവണം. റൗളയിലേക്ക് കണ്ണും നട്ട് സ്വലാത്തിനാല് ചലിക്കുന്ന ചുണ്ടുകളുമായി ശരീരം ഹബീബിലേക്ക് സമര്‍പ്പിച്ച് സലാം പറയണം. തിരുപാദങ്ങള്ക്കു കുളിരു പകര്‍ന്ന ജന്നത്തുല്‍ ബഖീഇല്‍ പോയി പ്രാര്‍ഥിക്കണം.
മനസും ശരീരവും ജീവിതത്തിനു മുന്നില്‍ ഒരുപോലെ വെല്ലുവിളി ഉയര്‍ത്തിയ ഇരട്ടസഹോദരങ്ങളായ ഷാഫിക്കും സാലിക്കും ഇതൊക്കെയാണ് ഇനിയുള്ള സ്വപ്നം. കോഴിക്കോട് പൂനൂര് ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ കഴിഞ്ഞ ദിവസമാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്. ഇവര്‍ രാത്രി രണ്ട് മണിയോടെ ആദ്യ ഉംറ പൂര്‍ത്തീകരിച്ചു. ഇവരുടെ സഹായത്തിന് ഹെല്‍ത്ത് കെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹുമൈദ് മങ്ങാടും അജ്നാസും കൂടെയുണ്ടായിരുന്നു.
പൂനൂര് ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ഇവര്‍ ഉംറക്ക് വന്നത്. കാരക്കാട് പറശ്ശേരി മണ്ണില്‍ അബ്ദുല്‍ റസാഖിന്റെയും സഫിയയുടെയും മക്കളാണ് ഷാഫിയും സാലിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."