HOME
DETAILS

സമ്മര്‍ദം ഫലംകണ്ടു; നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായി മുഖ്യമന്ത്രി

  
backup
February 06 2020 | 01:02 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%ab%e0%b4%b2%e0%b4%82%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa


കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യില്‍ നിന്ന് തിരികെ വാങ്ങാന്‍ കത്തയക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ പ്രതിപക്ഷത്തു നിന്നും പാര്‍ട്ടിയില്‍ നിന്നുമുള്ള ശക്തമായ സമ്മര്‍ദം.
കേസ് തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയം കൂടിയായി ഇത്. അമിത് ഷായ്ക്ക് മുന്നില്‍ കത്തും കൊണ്ട് പോകണോ എന്നു ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഒറ്റദിവസം കൊണ്ട് നിലപാട് മാറ്റി അതേ അമിത് ഷായ്ക്ക് കത്തയക്കാന്‍ തയാറായി.
എന്‍.ഐ.എ നിയമത്തിലെ ഏഴ് ബി പ്രകാരം എന്‍.ഐ.എ ഏറ്റെടുത്ത കേസ് സംസ്ഥാനത്തിന് തിരികെ വാങ്ങാം. ഈ നിയമപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്. ഇത്തരമൊരു നിയമത്തെ കുറിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ജനുവരി 21ന് അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ച ചെന്നിത്തലയോട് യുവാക്കളുടെ ബന്ധുക്കളും ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് സൂചിപ്പിച്ചത്.
എന്‍.ഐ.എ നിയമം അടുത്തകാലത്ത് ഭേദഗതി ചെയ്തപ്പോഴാണ് ഇത്തരമൊരു വ്യവസ്ഥ വച്ചത്. നിയമത്തിന്റെ ഏഴാംചട്ടത്തില്‍ ബി ഉപവകുപ്പ് പ്രകാരം ഇത്തരമൊരു ആവശ്യം ഉന്നയിക്കാവുന്നതാണ്. അതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ചട്ടം. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ചെന്നിത്തല ഏഴ് ബി പ്രകാരം കേസ് തിരികെ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള അലന്‍ ത്വാഹ ഹ്യുമന്‍ റൈറ്റ് കമ്മിറ്റി കേരളയും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
യുവാക്കളുടെ അറസ്റ്റിനെ ചൊല്ലി സി.പി.എമ്മിലുണ്ടായ ആഭ്യന്തര സംഘര്‍ഷവും നിലപാട് മാറ്റാന്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പ്രേരിപ്പിച്ചു. പിണറായി ഒഴികെയുള്ള ഭൂരിഭാഗം പി.ബി അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടായിരുന്നു. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും ഇടത് ബുദ്ധിജീവികളും എഴുത്തുകാരും സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു.
പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെങ്കിലും മുഖ്യമന്ത്രി കടുത്ത നിലപാടില്‍ ഉറച്ചുനിന്നു. അപ്പോഴും യുവാക്കള്‍ക്കൊപ്പം നിന്ന സി.പി.എം ജില്ലാ നേതൃത്വത്തിനും ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് കത്തയച്ച നടപടി.
കേസ് എന്‍.ഐ.എ ഏറ്റെടുത്തതോടെ വിഷയത്തില്‍ മുന്നണി തലത്തില്‍ ഇടപെടലുണ്ടാവുമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞതിനു പിന്നാലെ യുവാക്കളുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നിയമസഭയിലും പ്രതിപക്ഷം ശക്തമായി വാദിച്ചു. ചൊവ്വാഴ്ച നിയമസഭയില്‍ എം.കെ മുനീര്‍ അടിയന്തരപ്രമേയ നോട്ടിസായി വിഷയം ഉന്നയിച്ചത് ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കേസിന്റെ തുടക്കത്തില്‍ ശക്തമായി ഇടപെട്ട യു.ഡി.എഫ് യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടതോടെ പിറകോട്ട് പോയിരുന്നു. എന്നാല്‍ പിന്നീട് മനുഷ്യാവകാശ വശം ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക എതിര്‍പ്പിനെ മറികടന്ന് യു.ഡി.എഫ് വിഷയം ഏറ്റെടുത്തത്. സി.പി.എം സഹയാത്രികരായ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ പ്രതിപക്ഷ നിലപാടിനെ ശ്ലാഘിച്ചിരുന്നു.
യുവാക്കളെ പൂര്‍ണമായി തള്ളിപ്പറഞ്ഞാല്‍ അടിപതറുമെന്ന തിരിച്ചറിവും സര്‍ക്കാരിനെ കൊണ്ട് കേന്ദ്രത്തിന് കത്ത് എഴുതിക്കുന്നതില്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിലൂടെ സര്‍ക്കാരും പാര്‍ട്ടിയും നേടിയെടുത്ത ജനപിന്‍തുണ യു.എ.പി.എ വിഷയത്തില്‍ നഷ്ടപ്പെടുന്നതും നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago