HOME
DETAILS
MAL
ഇ.എം.എസ് അനുസ്മരണം
backup
June 13 2016 | 23:06 PM
കണ്ണൂര്‍: ഇ.എം.എസിന്റെ ജന്‍മദിനത്തില്‍ ലൈബ്രറി ഇ വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി. ജില്ലയിലെ തെരഞ്ഞെടുത്ത അമ്പത് ലൈബ്രറികളിലാണ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നത്. ജില്ലാ ലൈബ്രറി ഇ.എം.എസ് ചരിത്ര കോര്‍ണറിന്റെ നേതൃത്വത്തില്‍ ഇ.എം.എസ് അനുസ്മരണവും ഇ-വിജ്ഞാന കേന്ദ്രം പരിശീലനവും നടത്തി. കേരളീയ വികസനപാതയും ഇ.എം.എസും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു അധ്യക്ഷനായി. ബ്രണ്ണന്‍ കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. എ വല്‍സലന്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."