മയ്യഴിപ്പുഴ സംരക്ഷിക്കാന്‍ പദ്ധതി; സാധ്യതാ പഠനം നടത്തി
നാദാപുരം: മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ആറോളം പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് സമഗ്രപദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു. ഓരുവെള്ളം കയറി പുഴയിലെ ജലം മലിനമാകുന്നതും പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതും മണലൂറ്റുന്നതും തടയുന്നതിന് വേണ്ട@ിയുള്ള പദ്ധതിയാണ് ആരംഭിക്കുന്നത്. പരീക്ഷണാര്‍ഥം മയ്യഴിപ്പുഴയുടെ കൈവഴിയായ മുണ്ടത്തോടില്‍ സ്ഥിരം തടയണ സ്ഥാപിച്ചത് വന്‍ വിജയമായതിനെത്തുടര്‍ന്നാണ് മറ്റു പഞ്ചായത്തുകളെക്കൂടി ബന്ധിപ്പിച്ചു കൊ@ണ്ട് തടയണ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തും കോഴിക്കോട് ജില്ലയിലെ തൂണേരി, എടച്ചേരി, ചെക്യാട് പഞ്ചായത്തുകളിലെ പുഴയോര നിവാസികള്‍ക്കുമാണ് തുടക്കത്തില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നേരത്തെ മാഹി മുതല്‍ പാറക്കടവ് വരെ ജലപാത നിര്‍മിക്കാനുള്ള പദ്ധതി പുഴയില്‍ ആഴക്കുറവ് കണ്ടതിനാല്‍ ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ഓരു വെള്ളം കൊ@ണ്ട് പുഴ വെള്ളം പൂര്‍ണമായും ഉപയോഗശൂന്യമായതോടെയാണ് പതിയ പദ്ധതിക്ക് മുറവിളി ഉയര്‍ന്നത്.
ഉമ്മത്തൂര്‍ ഹൈസ്‌കൂളിന് സമീപമുള്ള മണക്കടവിലും, മുടവന്തേരി മാറാട്ടില്‍ക്കടവിലും ഇരിങ്ങണ്ണൂര്‍ കല്ലാച്ചേരിക്കടവിലുമാണ് ഇന്നലെ വിദഗ്ധ സംഘം പരിശോധന നടത്തിയത്. തൂണേരി പഞ്ചായത്ത് പ്രസിഡന്റ് പി.പിസുരേഷ്‌കുമാര്‍, ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ്, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദലി, തൂണേരി പഞ്ചായത്ത് മെമ്പര്‍ വളപ്പില്‍ കുഞ്ഞമ്മദ്, എക്‌സികുട്ടീവ് എന്‍ജിനീയര്‍, അരവിന്ദാക്ഷന്‍, പഴയങ്ങാടി അബ്ദുല്‍റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ സാധ്യതാ പഠനത്തിനെത്തിയത്. ഇതോടൊപ്പം പുഴയില്‍ മണലൂറ്റ് തടയുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കും. തീരം ഇടിഞ്ഞു പുഴ നശിക്കുന്നത് തടയുന്നതിനു വേ@ണ്ടി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പുഴയോരത്ത് കണ്ടാല്‍ ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചതായി പുഴ സംരക്ഷണ കണ്‍വീനര്‍ മോഹനന്‍ പാറക്കടവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."