HOME
DETAILS
MAL
ഗുജറാത്ത് കലാപം: വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി
backup
January 15 2019 | 19:01 PM
ന്യൂഡല്‍ഹി: ഗുജറാത്ത് കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ച് കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയാ ജാഫ്രി നല്കിയ ഹരജിയില്‍ നാലാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി.
ഇന്നലെ ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കേസ് നാലാഴ്ചത്തേക്ക് നീട്ടിയത്.
ജഡ്ജിമാരായ എ.എം ഖാന്‍വില്‍കറും അജയ് റസ്തോഗിയും അടങ്ങുന്ന ബെഞ്ച് മുന്‍പാകെയാണ് കേസ്. ഇന്നലെ കേസ് പരിഗണനയ്ക്കെടുക്കവെ നാലാഴ്ചത്തെ സമയം ഹരജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."