ജോലിക്കായി ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി തട്ടിപ്പ് പ്രതിയെ പൊലിസ് പിടികൂടി
മങ്കട: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി വിളിച്ചുവരുത്തി പണവും മൊബൈല്‍ഫോണും മറ്റും മോഷ്ടിച്ച് കടന്നുകളഞ്ഞ കേസില്‍ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മങ്കടയില്‍ പാലക്കത്തടം, ചേരിയം മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരേയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ നല്കിയ പരാതിയില്‍ കേസെടുത്തിരുന്നത്. 12,500 രൂപയും മൊബൈല്‍ഫോണുകളും എ.ടി.എം അടക്കം കാര്‍ഡുകളും തൊഴിലാളികളില്‍നിന്നു ഇയാള്‍ തട്ടിയിരുന്നു.
ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പു നടന്നതായാണ് പൊലിസിനു ലഭിച്ച വിവരം. സംഘത്തില്‍പെട്ട ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം മേല്‍മുറി സ്വദേശി കപ്പൂര്‍ സുല്‍ഫിക്കറാണ് അറസ്റ്റിലായത്. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു പോയയാള്‍ തന്നെയാണ് പണവും മൊബൈല്‍ഫോണും തട്ടിയെടുത്തത്. ജോലിക്കിടെ പണവും മൊബൈലും പറമ്പില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാലക്കത്തടത്ത് തൊഴിലാളികളുമായി ഇയാള്‍ പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചതിനെതുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. മങ്കട എസ്.ഐ സതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."