നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലും വൈദ്യുതീകരണം വരുന്നു
നിലമ്പൂര്‍: കേരളത്തിലെ പ്രധാന റെയില്‍വേ വികസന പദ്ധതികളില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത വൈദ്യുതീകരണവും ഇടംപിടിച്ചു. മെയിന്‍ ലൈനുകളിലെ ബാക്കിയുള്ള ട്രാക്ക് ഇരട്ടിപ്പിക്കല്‍, നേമം, നാഗര്‍കോവില്‍ പിറ്റ് ലൈനുകള്‍, എറണാകുളം -ഷൊര്‍ണൂര്‍ മൂന്നാം ലൈന്‍, വൈദ്യുതീകരിക്കാത്ത കൊല്ലംപുനലൂര്‍, ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതകളുടെ വൈദ്യുതീകരണം എന്നിവയാണ് പ്രധാന പദ്ധതികള്‍.
ഡീസല്‍ എന്‍ജിനുകളുടെ ഉല്‍പാദനം നിര്‍ത്തിയ സാഹചര്യത്തില്‍ വൈദ്യുതീകരിക്കാത്ത പാതകളില്‍ ഓടാന്‍ എന്‍ജിനുകളുടെ ക്ഷാമം ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. നിലമ്പൂര്‍ പാതയുടെ ഇന്ധനച്ചെലവും മലിനീകരണവും കുറക്കാനും കൂടുതല്‍ ശക്തിയുള്ള എന്‍ജിനുകള്‍ ഓടിക്കാനും പാതയിലെ ചക്രം തെന്നല്‍ (വീല്‍ സ്ലിപ്പ്) ഒഴിവാക്കാനും വൈദ്യുതീകരണം സഹായിക്കും.
അതേസമയം, വൈദ്യുതീകരണം വന്നാല്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയുടെ ഹരിതഭംഗിക്കു ക്ഷതമേല്‍ക്കുമെന്നതില്‍ സംശയമില്ല. നയന മനോഹര ഹരിത കാഴ്ചകളൊരുക്കുന്ന പാതയെന്ന പേര് ഇതോടെ ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."