പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് മലേഷ്യന്‍ മലയാളിയുടെ സഹായം
മലപ്പുറം: പ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കു കൈതാങ്ങായി മലേഷ്യന്‍ മലയാളികളും. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രളയ ദുരിതബാധിതരായവര്‍ക്കാണ് ഓള്‍ മലയാളി മലേഷ്യ അസോസിയേഷന്‍ (അമ്മ) പ്രസിഡന്റ് ദാതോ രാജന്‍ നായര്‍ സഹായധനം കൈമാറിയത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ മൂന്നു കുടുംബങ്ങള്‍ക്കുള്ള സഹായമാണ് എത്തിച്ചത്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖേനയാണ് ജില്ലയിലെ മൂന്നു കുടുംബങ്ങളെ കണ്ടെത്തിയത്.
പ്രളയത്തില്‍ വീട് തകര്‍ന്ന കരുവാരകുണ്ട് തരിശ് സ്വദേശി ചേരിക്കോടന്‍ റഹ്മത്ത്, എടപ്പാള്‍ ചെറവല്ലൂര്‍ പൊന്നച്ചം വളപ്പില്‍ സുബീന എന്നിവര്‍ക്കു രണ്ടു ലക്ഷം രൂപ വീതവും വീട് പുനര്‍നിര്‍മ്മാണത്തിനു കുട്ടശ്ശേരി അബ്ദുല്ലക്കോയ തങ്ങള്‍ക്ക് അന്‍പതിനായിരം രൂപയും ഇന്നലെ മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷനായി. ചടങ്ങില്‍ പ്രസ് ക്ലബ് ഡയറി പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ദാത്തോ രാജന്‍ നായരും നിര്‍വഹിച്ചു. എസ്. മഹേഷ് കുമാര്‍ സ്വാഗതവും വിമല്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."