പിണറായി ഭീരുവായ രാഷ്ട്രീയ നേതാവ്: മുല്ലപ്പള്ളി
തൃശൂര്‍: താന്‍ കണ്ടത്തില്‍വച്ച് ഏറ്റവും ഭീരുവായ രാഷ്ട്രീയനേതാവാണ് മുഖ്യന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പന്തീരാങ്കാവ് യു.എ.പി.എ കേസിലെ നിലപാടുമാറ്റം ഇതിന്റെ തെളിവാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡി.ജി.പി പറഞ്ഞത് എന്തോ, അത് ശരിയെന്ന വിധത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ഉദ്യോഗസ്ഥര്‍ പല കാര്യങ്ങളും അറിയിക്കുകയും ഉപദേശിക്കുകയും ചെയ്യും. എന്നാല്‍ അതനുസരിച്ച് പോവുകയല്ല ഭരണകര്‍ത്താക്കളുടെ ചുമതല. മന്ത്രിമാര്‍ ആലോചിച്ച് സര്‍ക്കാര്‍ നയത്തിന് അനുസരിച്ചാണ് നടപടിയെടുക്കുക. പന്തീരാങ്കാവ് കേസില്‍ എന്തിനാണ് യുവാക്കളുടെ പേരില്‍ യു.എ.പി.എ ചുമത്തിയതെന്ന് ഇപ്പോഴും മുഖ്യമന്ത്രി വെളിപ്പെടുത്തുന്നില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതല ഡി.ജി.പിക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാലാരിവട്ടം പാലം അഴിമതിയാരോപണത്തില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി രാഷ്ട്രീയവൈരം തീര്‍ക്കലാണ്. വിദഗ്ധരുടെ നിര്‍ദേശം പാലിക്കാതെയാണ് പാലം പൊളിക്കുന്നത്. മുസ്ലിംലീഗിനെ യു.ഡി.എഫില്‍നിന്ന് അടര്‍ത്താനുള്ള സി.പി.എം നീക്കം ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."