HOME
DETAILS

എല്ലാവര്‍ക്കും പത്തു ശതമാനം സംവരണം ലഭിക്കുമെന്ന പ്രചാരണം തെറ്റ്: മുസ് ലിം ലീഗ്

  
backup
January 16 2019 | 22:01 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b6%e0%b4%a4%e0%b4%ae

കോഴിക്കോട്: മോദി ഭരണകൂടം ന്യൂനപക്ഷ വേട്ടയും വര്‍ഗീയതയും ആയുധമാക്കുകയാണെന്നും ഇതു വിലപ്പോവില്ലെന്നും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ലഭിക്കില്ലെന്നും മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് മുസ്‌ലിംലീഗ് പാര്‍ലമെന്റില്‍ ചെയ്ത വോട്ടുകള്‍ നരേന്ദ്രമോദിയുടെ നെഞ്ചിനാണ് കൊണ്ടതെന്ന് അദ്ദേഹം നടത്തിയ പ്രതികരണത്തോടെ ബോധ്യപ്പെട്ടതായി പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും പത്തു ശതമാനം സംവരണം ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായാണ് സംവരണം കൊണ്ടുവന്നത്. ഇതു ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്നതല്ല.
ശബരിമലയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ബി.ജെ.പിയും സി.പി.എമ്മും ഭരണ വിരുദ്ധത മറച്ചുവയ്ക്കാന്‍ ഒത്തുകളിക്കുകയാണ്. വികസനവും പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കലുമൊന്നും ചര്‍ച്ചയല്ലാതായി. കേരളത്തെ കലുഷിതമാക്കുന്നവരെ ജനത്തിന് മടുത്തു. യു.ഡി.എഫിന്റെ മികച്ച സമയമാണിപ്പോള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകും.
മുസ്്‌ലിംകള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്ന നിയമം ഉണ്ടാക്കുന്നത് വിവേചനപരമാണ്. പത്തു ലക്ഷം മുസ്്‌ലിംകളെയാണ് പാര്‍ശ്വവല്‍ക്കരിക്കുന്നത്. ഭാവിയില്‍ ഇതിലേറെ പേരെ ബാധിക്കുന്നതിന് പുറമെ രാജ്യത്തെ മുസ്്‌ലിംകള്‍ രണ്ടാംതരം പൗരന്മാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുക.
സിവില്‍ കരാറിന്റെ ഭാഗമായുള്ള വിവാഹത്തെ മുസ്‌ലിംകളില്‍ മാത്രം ക്രിമിനല്‍ വകുപ്പു ചുമത്തുന്നത് കടുത്ത അനീതിയാണ്. മുത്വലാഖ് ചൊല്ലിയതായി പരാതി ഉയര്‍ന്നാല്‍ വിചാരണ കൂടാതെ ജയിലില്‍ തള്ളുന്നതോടൊപ്പം വിവാഹ മോചിതക്ക് ചെലവിന് കൊടുക്കേണ്ടത് ഇതേയാളാണെന്നതും വിരോധാഭാസമാണ്. നിയമനിര്‍മാണ ചരിത്രത്തിലെ വികലതയുടെ പര്യായമാണ് മുത്വലാഖ് ബില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.
കേരള സര്‍ക്കാര്‍ വികലമായി നടപ്പാക്കുന്ന ശരീഅത്ത് ചട്ടം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഇക്കാര്യത്തില്‍ ഫലപ്രദമായ ഭേദഗതികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ആലപ്പാട്ടെ സമരത്തില്‍ ന്യായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  8 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  26 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago