HOME
DETAILS

പ്രവാസികളോട് ഭരണകൂടത്തിന് പുച്ഛം തന്നെ

  
backup
February 28 2017 | 19:02 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടില്‍ ആയുസ്സും ശരീരവും ഹോമിച്ചു നമ്മുടെ നാടിന്റെ പട്ടിണി മാറ്റുന്നവരാണു ഗള്‍ഫിലെ സാധാരണക്കാരായ ലക്ഷക്കണക്കിനു പ്രവാസികള്‍. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു കടുത്ത അവഗണനയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
അവര്‍ രാജ്യമുപേക്ഷിച്ചു പോയവരല്ല. എന്നിട്ടും ഭരണകൂടത്തിനു മുന്‍പില്‍ സ്വന്തംവേദനകള്‍ നിരത്താന്‍പോലും അവസരം കിട്ടാതെ കഴിയേണ്ട ഗതികേടിലാണവര്‍. ഏറെ യാചിച്ചു പറഞ്ഞിട്ടുപോലും അവരുടെ അവകാശങ്ങള്‍ വകവച്ചുകിട്ടുന്നില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ 90 ശതമാനവും സാധാരണക്കാരാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍. അവര്‍ക്കുവേണ്ടി നമ്മുടെ ഭരണകൂടങ്ങള്‍ ഒന്നും ചെയ്യുന്നില്ല. അവരില്‍നിന്നുതന്നെ പിരിച്ചെടുത്ത കുറച്ചു റിയാല്‍ ഖജനാവിലുണ്ടെന്നു പറയാം.

പ്രവാസികള്‍ക്കു വേണ്ടത് ഭരണകൂടത്തിന്റെ സാന്ത്വനവാക്കുകളല്ല, അനുകൂല പ്രവൃത്തിയാണ്. പ്രവാസികാര്യവകുപ്പുണ്ടാക്കിയതു കൊണ്ടോ ഗള്‍ഫിലെത്തി വന്‍ വാഗ്ദാനങ്ങള്‍ വിളമ്പിയതുകൊണ്ടോ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഇന്ത്യന്‍ പ്രവാസികളില്‍ ഏതാണ്ടു മൂന്നിലൊന്നു കേരളീയരാണ്. 22.8 ലക്ഷമെന്നാണു കണക്ക്. ഇതില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. അവരുടെ വിയര്‍പ്പിന്റെ വിലയാണു കേരളം ഇന്നനുഭവിക്കുന്ന സാമൂഹികപുരോഗതിയുടെ നല്ലപങ്കും. എന്നിട്ടും നിര്‍വികാരതയും നിസ്സംഗതയുമാണു ഭരണകൂടങ്ങള്‍ക്ക്. സാധാരണക്കാരായ പ്രവാസികള്‍ക്കു വേണ്ടിയല്ല; പ്രവാസികളിലെ പ്രമാണിമാര്‍ക്കു വേണ്ടിയാണു സര്‍ക്കാരുകള്‍ എന്തെങ്കിലും ചെയ്യുന്നത്.

സ്വന്തംനാട്ടുകാര്‍ക്ക് ആപത്തോ അപകടമോ സംഭവിച്ചാല്‍ ഓടിയെത്തുന്ന വിദേശരാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ശുഷ്‌കാന്തിയുടെ പകുതിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്നില്ല. ലക്ഷക്കണക്കിനു പ്രവാസികളുള്ള സഊദിയുമായി മാന്യമായ ഒരു തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍പോലും നമ്മുടെ ഭരണകൂടത്തിനു സാധിച്ചിട്ടില്ല.

യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കും സഊദിയില്‍ എംബസിയുണ്ട്. അവിടങ്ങളില്‍ സ്വദേശി അഭിഭാഷകരുടെ സേവനം ലഭ്യമാണ്. സ്ഥിരമായി സ്വദേശി അഭിഭാഷകരില്ലാത്ത എംബസികള്‍ പ്രമുഖ നിയമസ്ഥാപനങ്ങളുമായി ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എംബസി നിര്‍ദേശിക്കുന്ന സ്വദേശി അഭിഭാഷകരുടെ പേര് വെബ്‌സൈറ്റിലൂടെയും അല്ലാതെയും പ്രവാസികളെ അറിയിക്കും.

ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ,് ശ്രീലങ്ക, പാകിസ്താന്‍ എന്നിവപോലും സ്വദേശി അഭിഭാഷകരുടെ സേവനം തേടുന്നുണ്ട്. 40 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളുള്ള സഊദിയില്‍ സ്വദേശി അഭിഭാഷകരെ ഏര്‍പ്പാടാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോ നയതന്ത്ര കാര്യാലയങ്ങള്‍ക്കോ താല്‍പര്യവുമില്ല. ആപത്തിലോ കേസിലോ പെടുന്ന ഇന്ത്യക്കാരനു മികച്ച അഭിഭാഷകനെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍പോലും എംബസിക്കും കോണ്‍സുലേറ്റിനും കഴിയുന്നില്ല.

തൊഴില്‍മേഖല വ്യവസ്ഥാപിതമാക്കാനും സ്വന്തംപൗരന്മാര്‍ക്കു പരമാവധി തൊഴിലവസരമുണ്ടാക്കാനുമാണു ഭരണകൂടങ്ങള്‍ ശ്രമിക്കുക. ഇതിന്റെ ഭാഗമായാണു പ്രവാസി ജോലിക്കാരെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സഊദി ശ്രമിക്കുന്നത്. വര്‍ഷത്തില്‍ 2,20,000 സ്വദേശികള്‍ക്കു തൊഴിലൊരുക്കുന്ന പദ്ധതിയിലാണവര്‍. അതിനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.

അതേസമയം, അതുമൂലം പ്രവാസികളായ നമ്മുടെ സഹോദരന്മാര്‍ക്കുണ്ടാകുന്ന തൊഴില്‍പ്രതിസന്ധി അതീവഗൗരവത്തോടെ പരിഹരിക്കാന്‍ നമ്മുടെ ഭരണകൂടത്തിനു ബാധ്യതയുണ്ട്. എന്നാല്‍, ഇന്നു നമ്മുടെ ഭരണകൂടങ്ങള്‍ ശ്രദ്ധയൂന്നുന്നത് പ്രവാസികള്‍ക്കു ലഭിക്കാവുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എങ്ങനെ തടയാമെന്നതിനാണ്. അതിന്റെ ഉദാഹരണമാണു യു.പി.എ സര്‍ക്കാര്‍കൊണ്ടു വന്ന 'മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന' അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വേണ്ടത്ര അപേക്ഷകരില്ലെന്നാണു ന്യായമായി പറയുന്നത്. വേണ്ടത്ര പ്രചാരണമോ ബോധവല്‍ക്കരണമോ കേന്ദ്രസര്‍ക്കാര്‍ നടത്താത്തതിനാലാണു പദ്ധതിയില്‍ അംഗമായി ചേര്‍ന്നവര്‍ കുറഞ്ഞത്. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനുപകരം പദ്ധതി ഇല്ലായ്മ ചെയ്യുന്നതു വഞ്ചനയാണ്.

സഊദിയടക്കം മിക്ക ഗള്‍ഫ്‌രാജ്യങ്ങളും ഇന്ന് അസ്തമയ ശോഭയിലാണ്. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഒരു പരിധിവരെ മുക്തമായെങ്കിലും പഴയ പൊലിമയും ജോലിസാധ്യതകളും ഇനി പ്രതീക്ഷിക്കാനാവില്ല. മാന്ദ്യം മറികടക്കാനും കുതിപ്പുതുടരാനും ജി.സി.സി രാജ്യങ്ങള്‍ക്കായിട്ടില്ല. ഇതിനുപുറമെ ദിവസംതോറും കര്‍ക്കശമാക്കുന്ന നിയമങ്ങള്‍ സാധാരണജോലിക്കാരെ തിരിച്ചുപോക്കിനു പ്രേരിപ്പിക്കുന്നു. പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചുവരുമ്പോള്‍ അവര്‍ക്കു നാട്ടില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന തൊഴില്‍സംരംഭങ്ങളാണ് ഇക്കാലത്ത് ഉണ്ടാവേണ്ടത്.

ഗള്‍ഫ്പ്രവാസികള്‍ ഏറ്റവും വെറുക്കുന്ന വിമാനക്കമ്പനി എയര്‍ഇന്ത്യയാണ്. കൃത്യനിഷ്ഠ പാലിക്കാത്ത സര്‍വീസ്, സീസണ്‍നോക്കി നിരക്കുകൂട്ടുന്ന ചൂഷണം, സാധാരണപ്രവാസികളോടു മനുഷ്യത്വരഹിതമായ പെരുമാറ്റം, ഗള്‍ഫ് സെക്ടറിനോടുള്ള മേലാളന്മാരുടെ അവഗണന ഇത്തരം തിക്താനുഭവങ്ങളാണു രോഷത്തിനു കാരണം. മരുഭൂമിയിലെ യാതനാപൂര്‍ണമായ ജീവിതത്തേക്കാള്‍ പ്രവാസി ഭയപ്പെടുന്നതു ദുരിതപൂര്‍ണമായ ആകാശയാത്രയാണ്.

ഇതിനേക്കാള്‍ ക്രൂരമാണു ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ എയര്‍ഇന്ത്യയില്‍നിന്നുണ്ടാകുന്നത്. മൃതദേഹത്തിന്റെ തൂക്കമെടുത്ത് അതിനനുസരിച്ചാണ് നിരക്കു നിശ്ചയിക്കുന്നത്. പാകിസ്താന്‍പോലും സൗജന്യമായാണു മൃതദേഹം നാട്ടിലെത്തിക്കുന്നത്. എംബസികളില്‍നിന്നും കോണ്‍സുലേറ്റില്‍നിന്നും ലഭിക്കുന്ന പാസ്‌പോര്‍ട്ട് പുതുക്കലുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കു വന്‍ ഫീസ് വര്‍ധനയാണു വരുത്തിയിട്ടുള്ളത്.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവാസിയുടെ വിയര്‍പ്പുവേണം. അതേസമയം, പ്രവാസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അധികാരികളും രാഷ്ട്രീയനേതൃത്വവും കൈയാലപ്പുറത്തെ തേങ്ങപോലെയാണ്.

സ്‌നേഹത്തില്‍ കുതിര്‍ന്ന രണ്ടിറ്റു കണ്ണീര്‍ ബാക്കിയാക്കി, ഉറ്റവരുടെ തേങ്ങലുകള്‍ക്കിടെ സകലസുഖങ്ങളോടും മനസ്സില്ലാമനസ്സോടെ വിടപറഞ്ഞു വീടിന്റെ പടിയിറങ്ങി പ്രവാസത്തിന്റെ ചൂടിലേക്കും വറുതിയിലേക്കും ഇറങ്ങിത്തിരിച്ചവരോടു പുച്ഛമാണ് അധികാരിവര്‍ഗത്തിന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago