HOME
DETAILS

അറിയിപ്പ്

  
backup
June 14 2016 | 02:06 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-3

അഗളി: അട്ടപ്പാടിയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രവേശനം ലഭിക്കുന്നതിനുള്ള പ്രോജക്ട് ഷൈന്‍ കക ന്റെ പരിശീലന പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം ജൂണ്‍ 15, 16 തിയ്യതികളില്‍ ഒരു ദിവസം അഹാഡ്‌സ് ക്യാംമ്പസില്‍ എത്തി താല്‍പര്യപത്രം നല്കാവുന്നതാണെന്ന് അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കലക്ടര്‍ പി. ബി നൂഹ് അറിയിച്ചു. പട്ടിക വര്‍ഗകാരായ 50 ആണ്‍കുട്ടികള്‍ക്കും 50 പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനത്തിന് അവസരം. ആണ്‍കുട്ടികള്‍ 5-ാം തരത്തില്‍ പഠിക്കുന്നവരും 2006 ജൂലൈ മാസം 2-ാം തീയ്യതിക്കും ജൂലൈ 1-ാം തീയതിക്കും ഇടയ്ക്ക് ജനിച്ചവരും ആയിരിക്കണം. പെണ്‍കുട്ടികള്‍ 5-ാം തരത്തില്‍ പഠിക്കുന്നവരായിരിക്കണം. പ്രായ നിബന്ധന ബാധകമല്ല. സൈനിക സ്‌കൂള്‍ പ്രവേശനത്തിനും എം. ആര്‍. എസ്, നവോദയ തുടങ്ങിയ പ്രവേശന പരീക്ഷള്‍ക്കുള്ള പരിശീലനവും പ്രോജക്ട് ഷൈന്‍ കക പദ്ധതിയില്‍ ഉണ്ടാവും.

പാലക്കാട്: 2016-17 വര്‍ഷത്തെ ബി.എഡിന് തുല്യമായ ഹിന്ദി ഡിപ്ലോമ എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീണ്‍, സാഹിത്യാചാര 50 ശതമാനം മാര്‍ക്കില്‍ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് കോട്ടയില്‍ പട്ടിക ജാതിപട്ടിക വര്‍ഗ്ഗക്കാര്‍ മറ്റര്‍ഹ വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ 0202-01-102-92 (മറ്റിനങ്ങളില്‍ നിന്നുള്ള വരവുകള്‍) എന്ന ശീര്‍ഷകത്തില്‍ അഞ്ചു രൂപയുടെ ട്രഷറി ചലാന്‍ സഹിതം ജൂലൈ 15ന് മുന്‍പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും , മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷകള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം , അടൂര്‍ , പത്തനംതിട്ട-691523 എന്ന വിലാസത്തിലും അയക്കണം. അപേക്ഷ ംംം.യവുസവശിറശ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.ഫോണ്‍ : 04734 226028.

പാലക്കാട്: മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കുടിവെള്ള കണക്ഷന്‍, ജനറല്‍, എസ്.സി , വനിതകള്‍ക്ക് പശു വളര്‍ത്തല്‍ , മെറിട്ടോറിയസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശന ധനസഹായം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങല്‍ എന്നീ പദ്ധതികളുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്താഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങളുള്ളവര്‍ ജൂണ്‍ 21നകം പഞ്ചായത്താഫീസില്‍ രേഖകള്‍ സഹിതം പരാതി സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പാലക്കാട്: എല്‍.ബി.എസ്സ് സെന്റര്‍ ഫോര്‍സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കാട്, ആലത്തൂര്‍ സബ് സെന്ററുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ്സ് ബി.ടെക്, എം.എസ്സ്.സി അല്ലെങ്കില്‍ എം.സി.എ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.മേല്‍ പറഞ്ഞ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും , അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 22ന് രാവിലെ 10ന് പാലക്കാട് എല്‍.ബി.എസ്. സെന്റര്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം . വിശദവിവരങ്ങള്‍ക്ക്. ഫോണ്‍: 0491 2527425.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago